ഓട്ടം കൂടുതലും തലസ്ഥാനത്ത്; പഴയ വാഹനങ്ങൾ മാറ്റും, 300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

Published : Aug 19, 2026, 05:04 PM IST
Kaniv 108 Ambulance

Synopsis

സംസ്ഥാനത്ത് പുതിയ കനിവ് 108 ആംബുലൻസുകൾ നിരത്തിലേക്ക് എത്തുന്നു. പുതിയതായി വാങ്ങിയ 336 വാഹനങ്ങൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഉടൻ കൈമാറും. പുതിയ ആംബുലൻസുകളുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗിക്കുകയാണ്.

തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും. കനിവ് 108 ആംബുലൻസ് സർവീസ് ശൃംഖലയ്ക്കായി വാങ്ങിയ 336 വാഹനങ്ങൾ ഉടൻ കൈമാറാൻ ഒരുക്കുകയാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‍സിഎൽ). നിലവിലുള്ള 316 ആംബുലൻസുകൾക്കു പകരം പുതിയവയും അതിനു പുറമേ വെന്റിലേറ്റർ സൗകര്യമുള്ള 14 ആംബുലൻസുകളും നവജാത ശിശുക്കളെ കൊണ്ടുപോകാനുള്ള ആംബുലൻസുകളും സർവീസിന് ലഭ്യമാക്കും. മെഡിക്കൽ സർവീസ് കോർപറേഷൻ വാങ്ങിയ 300ൽ പരം ആംബുലൻസുകൾ രജിസ്ട്രേഷൻ നടപടികളിലാണെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.

നിലവിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള ആംബുലൻസുകൾ തലസ്ഥാനത്തെ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ കോംപൗണ്ടിൽ പാർക്ക് ചെയ്തിരിക്കുകയാണ്. സർക്കാർ തീരുമാനം വന്നാലുടൻ ഇവ ഫ്ലാഗ്ഓഫ് നടത്തി അതത് സ്ഥാപനങ്ങൾക്ക് കൈമാറും. സംസ്ഥാനത്ത് 2010ലാണ് പദ്ധതി ആരംഭിക്കുന്നത്. അഞ്ചു വർഷത്തേക്കാണ് കരാർ. ആംബുലൻസുകൾ ലഭ്യമാക്കുന്നതിനൊപ്പം സർവീസ് ഓപ്പറേഷനും കമ്പനി നിർവഹിക്കണം. അവസാന കരാർ പ്രകാരം, 11.82 ലക്ഷം ട്രിപ്പുകൾ 108 ആംബുലൻസുകൾ ഓടിയെന്നാണ് കണക്ക്. ഇതുവരെ കൊവിഡ്‌ രോഗബാധിതരായ മൂന്ന് പേരുടെ ഉൾപ്പടെ 130 പേരുടെ പ്രസവങ്ങളാണ് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സംസ്ഥാനത്ത് നടന്നത്.

കൊവിഡ്‌ അനുബന്ധ ട്രിപ്പുകൾ കഴിഞ്ഞാൽ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യ സഹായം എത്തിച്ച ട്രിപ്പുകൾ ആണ് അധികം. 1.45 ലക്ഷം (1,45,964) ട്രിപ്പുകളാണ് ഈ ഇനത്തിൽ കനിവ് 108 ആംബുലൻസുകൾ ഓടിയത്. 1,11,172 ട്രിപ്പുകൾ ശ്വാസകോശ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യ സഹായം നൽകുവാനും 1,01,154 ട്രിപ്പുകൾ വാഹനാപകടങ്ങളിൽ വൈദ്യ സഹായം നൽകുവാനും 1,03,093 ട്രിപ്പുകൾ മറ്റ് അപകടങ്ങളിൽ വൈദ്യ സഹായം നൽകുവാനും 108 ആംബുലൻസുകൾ ഓടി. 29,053 ട്രിപ്പുകൾ ഗർഭ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യ സഹായം നൽകുവാനും 26,206 ട്രിപ്പുകൾ വിഷബാധ ഏറ്റ അത്യാഹിതങ്ങളിൽ വൈദ്യ സഹായം നൽകുവാനും ഓടി. പക്ഷാഘാതം, ജെന്നി ഉൾപ്പടെയുള്ള വിവിധ അത്യാഹിതങ്ങളിൽ വൈദ്യ സഹായം എത്തിക്കാനും കനിവ് 108 ആംബുലൻസുകൾക്ക് സാധിച്ചു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം ട്രിപ്പുകൾ കനിവ് 108 ആംബുലൻസുകൾ ഓടിയത്. ആറു വർഷത്തിനിടയിൽ 1.84 ലക്ഷം (1,84,557) ട്രിപ്പുകൾ ആണ് തലസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത്. കൊല്ലം 86,010, പത്തനംതിട്ട 60,664, ആലപ്പുഴ 1,00,167, കോട്ടയം 70,521, ഇടുക്കി 34,329, എറണാകുളം 1,13,406, തൃശ്ശൂർ 99,945, പാലക്കാട് 99,467, മലപ്പുറം 84,744, കോഴിക്കോട് 89,046, വയനാട് 39,258, കണ്ണൂർ 73,300, കാസർകോട് 47,171 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ഓടിയ ട്രിപ്പുകളുടെ എണ്ണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കാറിന് സൈഡി കൊടുത്തില്ല'; കോഴിക്കോട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥനും ഡ്രൈവർക്കും മർദനം
അരീക്കോട്ടുകാരുടെ ഉറക്കം കെടുത്തി മോട്ടോര്‍ കള്ളന്മാര്‍; ഇരുപതോളം പരാതികൾ, ആശങ്കയില്‍ നാട്ടുകാര്‍