ഒളിവിലായിരുന്ന പ്രതിയെ രണ്ടു വർഷത്തിന് ശേഷം പിടികൂടി

By Web TeamFirst Published Apr 4, 2019, 12:01 AM IST
Highlights

ആലപ്പുഴ ടൗണില്‍ ഉണ്ടായിരുന്ന തട്ടുകടയിലെ ജോലി സംബന്ധമായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പ്രതി നടത്തിയിരുന്ന തട്ടുകടയില്‍ തൊഴിലാളിയായിരുന്നു കുത്തേറ്റ ബിജു. മറ്റൊരു കട തുടങ്ങാനുള്ള ശ്രമത്തില്‍ പഴയ തട്ടുകട നോക്കി നടത്താന്‍ ബിജുനെ ഏല്പിച്ചു

ആലപ്പുഴ: കൊലപാതക ശ്രമം നടത്തി ഒളിവിലായിരുന്ന പ്രതിയെ രണ്ടു വര്‍ഷത്തിന് ശേഷം ആലപ്പുഴ നോര്‍ത്ത് പൊലീസ് പിടികൂടി. 2016 ല്‍ ആയിരുന്നു കേസിനു ആസ്പദമായ സംഭവം. ആലപ്പുഴ ആര്യാട് മൂന്നാം വാര്‍ഡില്‍ പൊക്കാനായില്‍ വീട്ടില്‍ ശശിധരന്‍ മകന്‍ ബിജു (30) വിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കൊല്ലം കേരളപുരം മാമ്പുഴ ഞെട്ടയില്‍ വീട്ടില്‍ നവാസ് (45) പിടിയിലായത്.

ആലപ്പുഴ ടൗണില്‍ ഉണ്ടായിരുന്ന തട്ടുകടയിലെ ജോലി സംബന്ധമായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പ്രതി നടത്തിയിരുന്ന തട്ടുകടയില്‍ തൊഴിലാളിയായിരുന്നു കുത്തേറ്റ ബിജു. മറ്റൊരു കട തുടങ്ങാനുള്ള ശ്രമത്തില്‍ പഴയ തട്ടുകട നോക്കി നടത്താന്‍ ബിജുനെ ഏല്പിച്ചു. തുടര്‍ന്നു കട നഷ്ടത്തിലായി. ഇത് ചോദ്യം ചെയ്തതില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും കൈയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നു. നിലത്തു വീണ ബിജുവിനെ വീണ്ടും വയറിലും മുതുകിലും കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

ഒളിവിലായിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും  തമിഴ്‌നാട്. കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. രണ്ടു ആഴ്ച മുന്‍പ് അന്വേഷണം ഊര്‍ജിതമാക്കിയ നോര്‍ത്ത് പൊലീസ് തന്ത്രപൂര്‍വം പ്രതിയെ കുടുക്കുയായിരുന്നു.

click me!