പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പൊലീസിനെ വെട്ടിച്ചുനടന്നത് 15 വർഷം; ഇടയ്ക്കിടെയുള്ള ഫോൺവിളി പിന്തുടർന്ന് പിടികൂടി

Published : May 25, 2025, 11:09 AM IST
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പൊലീസിനെ വെട്ടിച്ചുനടന്നത് 15 വർഷം; ഇടയ്ക്കിടെയുള്ള ഫോൺവിളി പിന്തുടർന്ന് പിടികൂടി

Synopsis

മലപ്പുറം - വയനാട് ജില്ലകളുടെ അതിർത്തി മേഖലകളിൽ ഒളിച്ച് താമസിക്കുകയാണെന്ന് പൊലീസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അവിടെ എത്തുകയായിരുന്നു.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടുവിട്ട കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വഴയില സ്വദേശി മണികണ്ഠൻ നായർ (44) ആണ് അറസ്റ്റിലായത്.  2010ൽ നെടുമങ്ങാട് പൊലീസ്  രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടിയത്. 

15 വർഷമായി കേരളത്തിലെ പല ഭാഗങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു മണികണ്ഠൻ നായർ. എന്നാൽ വീട്ടുകാരുമായും സഹോദരിയുമായും ഇയാൾ ഫോണിലൂടെ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു. ഈ വിവരം മനസിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനുള്ള വഴി തെളിഞ്ഞത്. ഏറ്റവും ഒടുവിൽ പൊലീസ് നിരീക്ഷണം നടത്തിയപ്പോൾ മണികണ്ഠൻ നായർ മലപ്പുറം, വയനാട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വേഷം മാറി കഴിയുകയാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആ മേഖലയിൽ തെരച്ചിൽ നടത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു