പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റ്; ചിത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്

Published : May 11, 2026, 08:24 AM IST
Panakkad Thangal Fake fb post case

Synopsis

കോടികൾ തട്ടാനായി പ്രതി തയ്യാറാക്കിയ തിരക്കഥയാണിതെന്ന് പൊലീസ് അറിയിച്ചു. 17കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം അടിസ്ഥാന രഹിതമാണെന്നും പൊലീസ് അറിയിച്ചു.

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കേസിൽ സുപ്രധാന കണ്ടെത്തലുകളുമായി പൊലീസ്. ഫേസ്ബുക്കിൽ പ്രതി മുഹമ്മദ്‌ റോഷൻ പ്രചരിപ്പിച്ച തങ്ങളുടെ ചിത്രം വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. മോർഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചത്. സംഭവം പണം തട്ടാൻ പ്രതി മുഹമ്മദ്‌ റോഷൻ നടത്തിയ തിരക്കഥയാണെന്നും പൊലീസ് വ്യക്തമാക്കി.

17കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് കണ്ടെത്തി. വ്യാപക അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു. കുറ്റകൃത്യത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സാദിഖലി തങ്ങളുടെ വ്യാജ ചിത്രം പോസ്റ്റ്‌ ചെയ്ത വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചത് അറസ്റ്റിലായ മുഹമ്മദ്‌ റോഷനാണ്. കാപ്പ ചുമത്തിയ മുഹമ്മദ്‌ റോഷനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ജനുവരി 31ന് സാദിഖലി തങ്ങളുടെ ബന്ധുവിനെ പ്രതി വിളിച്ച് വരുത്തുകയും വ്യാജ ചിത്രങ്ങൾ കാണിച്ച് ഇത് മോശം രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കാൻ 15 കോടി രൂപ നൽകണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വധിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, പണം നൽകാത്തതിനെ തുടർന്നാണ് പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുകയും പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിക്കുകയും ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവയവ കച്ചവടം: കൊല്ലത്ത് സ്ത്രീയടക്കം 2 പേർ അറസ്റ്റിൽ, ശ്രീജയുടെ ഫോൺ പരിശോധനയിൽ സുപ്രധാന തെളിവുകൾ
മുഖത്തും കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിച്ചത് ഫോണ്‍ ചോദിച്ചതിന്, മദ്യലഹരിയില്‍ സുഹൃത്തിനെ ആക്രമിച്ചയാൾ പിടിയില്‍