ഓവര്‍ടേക്കിനിടെ അപകടം, ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു

Published : Feb 19, 2025, 12:37 PM IST
 ഓവര്‍ടേക്കിനിടെ അപകടം, ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു

Synopsis

കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ശ്യാം കുമാര്‍ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരുവനന്തപുരം: ദേശീയപാതയിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി ചാത്തൻപാറയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ നെടുംപറമ്പ് ഞാറക്കാട്ടുവിള സ്വദേശി ശ്യാംകുമാർ (27) ആണ് മരിച്ചത്. രാത്രി 9 മണിയോടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസില്‍ ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്.  

കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ശ്യാം കുമാര്‍ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐഎസ്ആർഒ ജീവനക്കാരനായിരുന്നു ശ്യാംകുമാർ. അപകടത്തില്‍ കല്ലമ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ