മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണ് അപകടം; 2 നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് പരിക്ക്

Published : Jul 14, 2025, 11:30 PM IST
window accident

Synopsis

മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ജനൽ കാറ്റിൽ അടർന്നു വീണ് അപകടം.

മലപ്പുറം: മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ജനൽ കാറ്റിൽ അടർന്നു വീണ് അപകടം. 2 നഴ്‌സിങ് വിദ്യാർഥിനികൾക്കു പരിക്കേറ്റു.സഒന്നാം വർഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനികളായ ബി. ആദിത്യ, പി.ടി.നയന എന്നിവർക്കാണ് തലയ്ക്കു പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനൽ ആണ് വൈകിട്ട് നിലം പൊത്തിയത്.

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു