അയപ്പഭക്തര്‍ സഞ്ചരിച്ച ടെംപോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; പത്തു വയസുകാരനടക്കം മൂന്നു പേര്‍ മരിച്ചു

Published : Feb 13, 2025, 10:28 PM ISTUpdated : Feb 13, 2025, 11:11 PM IST
അയപ്പഭക്തര്‍ സഞ്ചരിച്ച ടെംപോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; പത്തു വയസുകാരനടക്കം മൂന്നു പേര്‍ മരിച്ചു

Synopsis

തമിഴ്നാട് തേനിയിൽ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഹൊസൂര്‍ സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്.

ഇടുക്കി: തമിഴ്നാട് തേനിയിൽ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഹൊസൂര്‍ സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. പത്തു വയസുകാരനടക്കം  ടെംപോ ട്രാവലറിലുണ്ടായിരുന്ന മൂന്നു പേരാണ് മരിച്ചത്. അപകടത്തിൽ 17 പേര്‍ക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. ഹൊസൂർ സ്വദേശി ഗോപിയുടെ മകൻ പത്തു വയസുള്ള കനിഷ്ക്, നാഗരാജ് (45), കൃഷ്ണഗിരി സ്വദേശിയാ ടെംപോ ട്രാവലര്‍ ഡ്രൈവര്‍ സൂര്യ എന്നിരാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ മടങ്ങിയ ടെംപോ ട്രാവലറിലുണ്ടായിരുന്നവരാണ് മരിച്ചതും പരിക്കേറ്റവരും.

തമിഴ്നാടിലെ ഹൊസൂരിൽ നിന്നും ശബരിമലയിൽ പോയി ദര്‍ശനം കഴിഞ്ഞ് തിരിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിക്കുകയായിരുന്ന ടെംപോ ട്രാവലര്‍ മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള്‍ തേനി മെഡിക്കൽ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

'വന്നില്ലെങ്കിൽ ഇടിച്ചിട്ട് കൊണ്ടുപോകും'; അർധരാത്രി മതിൽ ചാടികടന്ന് വീട്ടിൽ കയറി പൊലീസിൻെറ അതിക്രമം, പരാതി

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില