
ആലപ്പുഴ: മിനിലോറിയും കാറും കൂട്ടിയിടിച്ച് കലക്ടറേറ്റിന് മുന്നിലെ വീടിന്റെ മതിൽ തകർന്നു. ഇന്ന് പുലർച്ചെ ആറിന് ആലപ്പുഴ കലക്ടറേറ്റ് ജംഗ്ഷനിലായിരുന്നു അപകടം. കോൺവെന്റ് സ്ക്വയർ ഭാഗത്തുനിന്ന് വന്ന ലോറിയും ബീച്ച് ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിടിച്ചാണ് ഇരുവാഹനങ്ങളും നിന്നത്. സമീപത്തെ കേബിൾ വലിച്ച ഇരുമ്പുതൂണും തകർന്നിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് വാഹനങ്ങൾ എടുത്തുമാറ്റി. സംഭവത്തിൽ ആർക്കും പരിക്കില്ല.