യുവാവിന്‍റെ മരണത്തിന് കാരണമായ അപകടം; വാഹന ഭാഗങ്ങള്‍ തുമ്പായി, അജ്ഞാത വാഹനം ഒടുവില്‍ കണ്ടെത്തി

By Web TeamFirst Published Aug 23, 2021, 10:52 PM IST
Highlights

ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മിൽ ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്. സ്റ്റേഷൻ ഹൗസ് ഓഫീസർ റഫീഖും സംഘവും നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. 

പാണ്ടിക്കാട്: അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ വാഹനത്തിന്‍റെ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവാവിന്‍റെ മരണകാരണമായ അപകടമുണ്ടാക്കിയ അജ്ഞാത വാഹനം പിടികൂടി പൊലീസ്. കോളനിപ്പടിയിലെ മമ്പാടൻ മുഹമ്മിലി(20)ന്‍റെ മരണത്തിന് കാരണമായ അപടകമുണ്ടാക്കിയ പിക്ക് അപ് വാഹനമാണ് പാണ്ടിക്കാട് പൊലീസ് പിടികൂടിയത്.

ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മിൽ ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്. സ്റ്റേഷൻ ഹൗസ് ഓഫീസർ റഫീഖും സംഘവും നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് കാഞ്ഞിരപ്പടിക്ക് സമീപം മുഹമ്മിൽ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു വീഴ്ത്തിയ വാഹനം നിർത്താതെ പോവുകയായിരുന്നു.

അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ബൊലേറോ പിക്കപ്പ് വാഹനത്തിന്‍റെ ഭാഗങ്ങളില്‍ വച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പാണ്ടിക്കാട് ടൗണിലൂടെ അപകട സമയം കടന്നു പോയ വാഹനങ്ങള്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിന്തുടരുന്നുണ്ടായിരുന്നു. തുടർന്ന് അപകടസ്ഥലത്ത് നിന്ന് കിട്ടിയ വാഹന ഭാഗങ്ങൾ യോജിപ്പിച്ച് നോക്കിയതിലൂടെ ടിഎൻ 64 എൽ 0509 നമ്പരിലുള്ള തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിയാൻ സാധിച്ചു.

എന്നാൽ അപകട സമയത്ത് ഉണ്ടായിരുന്ന ഡ്രൈവറല്ല വാഹനം പിടികൂടവേ ഉണ്ടായിരുന്നത്. അപകടമുണ്ടാക്കിയ ഡ്രൈവറോട് സ്റ്റേഷനിൽ ഉടൻ ഹാജരാവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷൻ ഹൗസ് ഓഫീസർ റഫീഖിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ രാധാകൃഷ്ണൻ, അരവിന്ദൻ, സിപിഒമാരായ മിർശാദ് കൊല്ലേരി, ഷമീർ, ജയൻ നൗശാദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!