
കോഴിക്കോട്: ബൈക്കിൽ സഞ്ചരിക്കവെ സിനിമാ ഷൂട്ടിങ്ങ്‍ ബസ്സിടിച്ച് ബൈക്ക് യാത്രികനായ വെള്ളിപറമ്പ് താഴടക്കണ്ടി മേത്തൽ മുഹമ്മദ് സാലിഹ് (20) മരിച്ചു. ഞായറാഴ്ച വൈകുന്നേരം കുന്ദമംഗലത്തിനടുത്ത് വെച്ചാണ് അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം.
ആശുപത്രി പരിസരത്തെ ആംബുലൻസ് ഡ്രൈവറായ അബ്ദുറഹിമാന്റെ മകനാണ്. മാതാവ്: ഷെരീഫ, സഹോദരങ്ങൾ: ഷബീബ് (സൗദി) ഷഹനാസ്, ഷമീമ ,ഷബ്ന. മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് ശേഷം ബുധനാഴ്ച വെള്ളിപറമ്പ് അഞ്ചാംമൈൽ ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam