ബലിതർപ്പണത്തിന് പോയ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചു: അമ്മ മരിച്ചു, മകൻ ആശുപത്രിയിൽ

Published : Jul 17, 2023, 09:40 AM IST
ബലിതർപ്പണത്തിന് പോയ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചു: അമ്മ മരിച്ചു, മകൻ ആശുപത്രിയിൽ

Synopsis

ബലിതർപ്പണത്തിന് പോയതായിരുന്നു ഇവർ ഇരുവരും. 

കൊല്ലം: എം സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാറ് സ്കൂട്ടറിൽ ഇടിച്ച്  സ്കൂട്ടറിൽ സഞ്ചരിച്ച  ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്കൂട്ടർ  ഓടിച്ച ഇവരുടെ മകൻ രാജേഷിനെ(25) തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബലിതർപ്പണത്തിന് പോയതായിരുന്നു ഇവർ ഇരുവരും. 

പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. ഇവിടങ്ങളിൽ വിപുലമായ സൗകര്യമാണ് ചടങ്ങുകൾക്കായി ഒരുക്കിയത്.

ആലുവ മണപ്പുറത്ത് ബലി തര്‍പ്പണം പുലര്‍ച്ചെ ഒരു മണിയോടെ ചടങ്ങുകൾ തുടങ്ങി. സംസ്ഥാനത്തിന്‍റെ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ബലി അര്‍പ്പിക്കാൻ മണപുറത്തെത്തിയത്. 80 ബലിത്തറകളാണ് ഇത്തവണ വിശ്വാസികള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഭക്തജന തിരക്ക് നിയന്ത്രിക്കാനും സുരക്ഷക്കുമായി മണപ്പുറത്ത് പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങളുമായി ആലുവ മണപ്പുറത്തു നിന്നും പ്രശാന്ത് നിലമ്പൂര്‍ ചേരുന്നു.

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ പുലർച്ചെ 2 മണിക്ക് കർക്കടക വാവ് ബലിതർപ്പണം ആരംഭിച്ചു. നൂറുകണക്കിന് വിശ്വാസികൾ ഇന്നലെ വൈകിട്ടോടെ ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിലെ 16 കർമികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. വയനാട് തിരുനെല്ലിയിൽ പുലർച്ചെ 3 മണിക്ക് ബലിതർപ്പണം തുടങ്ങി.  കോഴിക്കോട് വരക്കൽ കടപ്പുറം അടക്കം സംസ്ഥാനത്ത് നിരവധി കേന്ദ്രങ്ങളിൽ നിരവധി പേർ ബലിയർപ്പിക്കാനെത്തി.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി