
ആലപ്പുഴ: കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി 20 വർഷത്തിനു ശേഷം പോലീസ് പിടിയിൽ. എഴുപുന്ന പഞ്ചായത്ത് പാലയ്ക്കൽ വീട്ടിൽ ഷീബൻ എന്നു വിളിക്കുന്ന ഷിബു (20) ആണ് പോലീസ് പിടിയിലായത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ 2004 ൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമം ഉൾപ്പെടെയുള്ള അടിപിടി കേസില്‍ പ്രതിയായി ഇയാള്‍ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
കോട്ടയം, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചുവരവെയാണ് ഷിബു പോലീസ് പിടിയിലായത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഷിബുവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുത്തിയതോട് ഇൻസ്പെക്ടർ അജയ മോഹൻ, സബ്ബ് ഇൻസ്പെക്ടർ രാജീവ്, സിവിൽ പോലീസ് ഓഫീസർ മനു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
അന്ധവിശ്വാസം മുതലെടുത്ത് കച്ചവടം; കാറിൽ വലിയൊരു ബാഗ്, സംശയം തോന്നി തടഞ്ഞ പൊലീസ് കണ്ടത് ഇരുതലമൂരിയെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam