
തിരുവനന്തപുരം: റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം എ എസ് എസ് ഭവനിൽ സുരേഷാ (38)ണ് പിടിയിലായത്. . അയൽവാസിയും റിട്ട: പൊലീസ് ഉദ്യോസ്ഥനുമായ കാഞ്ഞിരംകുളം വേങ്ങനിന്ന വടക്കരിക് പുത്തൻവീട്ടിൽ മനോഹരനെയാണ് ബുധനാഴ്ച്ച രാത്രി വീട്ടിൽ അതിക്രമിച്ച് കയറി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്.
പരിസരവാസികളായ ഇവർ തമ്മിൽ വർഷങ്ങളായുള്ള വസ്തു തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ മനോഹരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. കാഞ്ഞിരംകുളം പൊലീസ് ഇൻസ്പെക്ടർ സുരേഷ് വി.നായർ, എസ് ഐ ഷാജുദ്ദീൻ, എ എസ് ഐ.ആനന്ദകുമാർ, സി പി ഒ മാരായ ഷമ്മി, വിപിൻ ഘോഷ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.