മെഡിക്കൽ കോളെജിന് സമീപത്തെ ബാറിന്‍റെ പാർക്കിംഗിൽ യുവാവിനെ സംഘം ചേർന്ന് വെട്ടി; കേസിൽ ഒരു പ്രതി പിടിയിൽ

Published : Apr 01, 2026, 09:18 PM IST
Murder attempt accused

Synopsis

കൊല്ലം സ്വദേശിയായ യുവാവിനെ പ്രതിയും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ​

​തിരുവനന്തപുരം: യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവയ്ക്കൽ കുമാരപുരം കുമ്പിൾവീട് ഭാഗത്ത് താമസിക്കുന്ന കിരൺ (26) (കണ്ണൻ) ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച മെഡിക്കൽ കോളെജിന് സമീപമുള്ള ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വെച്ചായിരുന്നു അക്രമം നടന്നത്. കൊല്ലം സ്വദേശിയായ യുവാവിനെ പ്രതിയും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.

വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ​മെഡിക്കൽ കോളെജ് എസ്ഐമാരായ സുമേഷ്, റഹീം, ജയകുമാർ, സിപിഒ ഷാദ്, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പിടിയിലായ കിരണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കക്കോടി ഭാ​ഗത്ത് അര്‍ദ്ധരാത്രിയില്‍ ഗ്യാസ് സിലിണ്ടറുമായി ചുറ്റിക്കറങ്ങി അജ്ഞാതന്‍; ചോദ്യം ചെയ്തപ്പോള്‍ അങ്കലാപ്പ്, ബൈക്കില്‍ രക്ഷപ്പെട്ടു
20,000 തന്നാൽ കോടതിയിൽ അനുകൂല റിപ്പോർട്ട്, പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങവേ പിടിയിലായി; പൊലീസ് ഉദ്യോഗസ്ഥന് 7 വർഷം തടവ്