പട്ടാപ്പകൽ ആറാം നിലയിലെ ലിഫ്റ്റ് റൂമിൽ കയറി, എർത്ത് ചെയ്യാനായി ഉപയോഗിച്ചിരുന്ന ചെമ്പ് കമ്പി മോഷ്ടിച്ചു; പ്രതി പിടിയിൽ

Published : Mar 17, 2026, 08:09 AM IST
muvattupuzha robbery

Synopsis

മുവാറ്റുപുഴ സൗത്ത് മാറാടി പഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള സ്ഥാപനത്തിലാണ് മോഷണം. പട്ടാപ്പകൽ കെട്ടിടത്തിൽ  അതിക്രമിച്ച് കയറി ആറാം നിലയിലുള്ള ലിഫ്റ്റ് റൂമിൽ എർത്ത് ചെയ്യാനായി ഉപയോഗിച്ചിരുന്ന ചെമ്പ് കമ്പിയാണ് പ്രതി മോഷ്ടിച്ചത്

കൊച്ചി: മുവാറ്റുപുഴയിൽ ചെമ്പ് കമ്പി മോഷ്ടിച്ചയാൾ പിടിയിലായി. പായിപ്ര പഴയകത്ത് വീട്ടിൽ അഷറഫ് (52)നെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ സൗത്ത് മാറാടി പഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള സ്ഥാപനത്തിൽ പകൽ സമയത്ത് അതിക്രമിച്ച് കയറി ആറാം നിലയിലുള്ള ലിഫ്റ്റ് റൂമിൽ എർത്ത് ചെയ്യാനായി ഉപയോഗിച്ചിരുന്ന ചെമ്പ് കമ്പിയാണ് പ്രതി മോഷ്ടിച്ചത്.

അന്വേഷണ സംഘത്തിൽ എസ്ഐമാരായ റോയ് എസ് എൻ , ഉബൈസ് എംഎം , റോഷ്നി പി ബി,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ കെ പി,ഗിരീഷ് കുമാർ കെ വി, ശ്രീജു രാജൻ, രഞ്ജിത് രാജൻ നിജാസ് കെ ടി എന്നിവരും ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖംമൂടി ധരിച്ചെത്തി; സിസിടിവി കമ്പി വടി കൊണ്ട് എതിർ ദിശയിലേക്ക് തിരിച്ചുവെച്ചു, മൂന്നു കടകളുടെ പൂട്ട് പൊളിച്ചു, പണവും സാധനങ്ങളും കവർന്നു
ഒരു വർഷം മുമ്പുള്ള പക, വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസ്: പ്രതി അറസ്റ്റില്‍