ഓട്ടോറിക്ഷയോടിച്ചത് റൗഡി ലിസ്റ്റിലുള്ള ക്രിമിനൽ; വഴിയാത്രക്കാരൻ ഓട്ടോയിടിച്ച് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

Published : Jul 23, 2025, 12:36 PM IST
accused arrest thrissur

Synopsis

റോഡ് ക്രോസ് ചെയ്യുന്നതിനിടെ വിഷ്ണു ഓടിച്ച് ഓട്ടോറിക്ഷ ദേവസിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

തൃശൂർ: ഓട്ടോറിക്ഷയിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ ഓട്ടോ ഓടിച്ച യുവാവ് അറസ്റ്റിൽ. മറ്റത്തൂര്‍ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടിൽ വിഷ്ണു (28) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

വെള്ളിക്കുളങ്ങര മൂന്നുമുറി പെട്രോള്‍ പമ്പിനടുത്ത് വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം. കൊടകര കോടാലി റോഡ് മുറിച്ചുകടക്കുകയായിരുന്ന അവിട്ടപ്പള്ളി സ്വദേശി ആട്ടോക്കാരൻ വീട്ടിൽ ദേവസിയെ (68) ആണ് ഓട്ടോ ഇടിച്ചുതെറിപ്പിച്ചത്. ദേവസിയെ ഇടിച്ചിട്ടശേഷം ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ദേവസി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതി പിടിയിലായത്.

റോഡ് ക്രോസ് ചെയ്യുന്നതിനിടെ വിഷ്ണു ഓടിച്ച് ഓട്ടോറിക്ഷ ദേവസിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം അപകടത്തിൽ പരിക്കു പറ്റിയ ദേവസിക്ക് വൈദ്യസഹായം നൽകാതെ വാഹനം നിർത്താതെ ഓടിച്ച് പോവുകയും പിന്നീട് ഒളിവിൽ പോവുകയുമായിരുന്നു. ദേവസി പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരിച്ചത്.

റൗഡി ലിസ്റ്റിൽ പേരുള്ള വിഷ്ണു വെള്ളിക്കുളങ്ങര, കൊടകര, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, മയക്കു മരുന്ന് കച്ചവടം, മയക്ക് മരുന്ന് ഉപയോഗം, ലഹരിക്കടിമപ്പെട്ട് പൊതു സ്ഥലത്ത് പൊതുജനങ്ങളെ ശല്യം ചെയ്യൽ, പൊതു സ്ഥലത്ത് പരസ്യ മദ്യപാനം എന്നീ കുറ്റകൃത്യങ്ങൾക്ക് 12 ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്