കടയ്ക്കാവൂരില്‍ ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി മര്‍ദ്ദിച്ച കേസിൽ പ്രതി പിടിയില്‍

Published : Aug 31, 2022, 03:07 PM IST
കടയ്ക്കാവൂരില്‍ ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി മര്‍ദ്ദിച്ച കേസിൽ പ്രതി പിടിയില്‍

Synopsis

രാത്രി പത്തുമണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും ആക്രമിക്കുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വച്ചതോടെ ജോഷി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ അമ്മയും കുഞ്ഞും ചികിത്സയിലാണ്.

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി ജോഷിയാണ് പിടിയിലായത്. ജോഷിയുടെ നിരന്തരമായുളള പീഡനം സഹിക്കാന്‍ വയ്യാതെ ഭാര്യയും കുഞ്ഞും അവരുടെ വീട്ടിലായിരുന്നു താമസം. ഇക്കഴിഞ്ഞ 25ാം തിയതിയാണ് ജോഷി ഭാര്യയും മൂന്നു വയസ്സുള്ള കുട്ടിയെയും മര്‍ദിച്ചത്.

രാത്രി പത്തുമണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും ആക്രമിക്കുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വച്ചതോടെ ജോഷി ഓടി രക്ഷപ്പെട്ടു. മദ്യപിച്ച്‌ എത്തി ഇയാള്‍ ഭാര്യയും കുഞ്ഞിനെയും മര്‍ദിക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മര്‍ദനമേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന അന്ന് ഒളിവില്‍ പോയ ജോഷി ഇന്നലെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 അതേസമയം ഉത്തർപ്രദേശിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ 22 കാരൻ അതിക്രൂരമായി ബലാത്സം ചെയ്തു. ഉത്ത‍ർപ്രദേശിലെ കുശിനഗർ ജില്ലയിലെ വിഷ്ണുപുര ​ഗ്രാമത്തിലാണ് ഈ സമാനതകളില്ലാത്ത ക്രൂരത നടന്നത്.  വിഷ്ണുപുര പ്രദേശത്തെ താമസക്കാരനായ രവി റായിയെ പൊലീസ് അറസ്റ്റ് ചെയ്തു. രവി റായ് കുഞ്ഞിനൊപ്പം എപ്പോഴും കളിക്കാറുണ്ടായിരുന്നു. 

തിങ്കളാഴ്ച വൈകുന്നേരം കുട്ടിയുടെ അടുത്ത് വന്ന് ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിത്തരാമെന്ന് വീട്ടുകാരോട് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ട് മണിക്കൂർ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഇയാളുടെ വീട്ടിലെത്തി പെൺകുട്ടിയെ കുറിച്ച് അന്വേഷിച്ചെങ്കിലും പെൺകുട്ടി അവിടെ ഉണ്ടായിരുന്നില്ലെന്ന് ഇവർ പറഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്തതായി ഇയാൾ സമ്മതിച്ചു.

ഫാമിൽ നിന്ന് പെൺകുട്ടിയെ പൊലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങളുടെ രേഖാമൂലമുള്ള പരാതിയിൽ, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്‌സോ) നിയമപ്രകാരവും പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വാങ്ങാനെന്ന വ്യാജേന 22 വയസ്സുള്ള ഒരാൾ പെൺകുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി വിവരം ലഭിച്ചതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് റിതേഷ് കുമാർ സിംഗ് പറഞ്ഞു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി