മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് അപകടം, തൊഴിലാളികൾ കടലിൽ വീണു

Published : Aug 31, 2022, 01:24 PM ISTUpdated : Aug 31, 2022, 01:33 PM IST
മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് അപകടം, തൊഴിലാളികൾ കടലിൽ വീണു

Synopsis

വള്ളം മറിഞ്ഞതോടെ വലയിലുണ്ടായിരുന്ന മത്തിയും നഷ്ടപ്പെട്ടു. ഒരു ലക്ഷം രൂപയുടെ വല ഉപയോഗ ശൂന്യമായി. വള്ളത്തിൻ്റെ പല ഭാഗവും പൊട്ടിത്തകർന്നു. 

ആലപ്പുഴ : മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് തൊഴിലാളികൾ കടലിൽ വീണു. അപകടത്തിൽപ്പെട്ട തൊഴിലാളികൾ പരിക്കേൽക്കാതെ  രക്ഷപെട്ടു. അപകടത്തിൽ ഇവരുടെ വള്ളവും വലയും മറ്റ് ഉപകരണങ്ങളും തകർന്നു. കോമന പുതുവൽ അനിയൻകുഞ്ഞിൻ്റെ ഉടമസ്ഥതയിലുള്ള കട്ടക്കുഴി എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. 20 ഓളം തൊഴിലാളികൾ വള്ളത്തിൽ ഉണ്ടായിരുന്നു. 

മത്സ്യ ബന്ധനത്തിന് ശേഷം തിരികെ വരുന്നതിനിടെ വളഞ്ഞ വഴി പടിഞ്ഞാറ് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വെച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.  കടലിൽ വീണ തൊഴിലാളികളെ  തീരദേശ പോലീസ് രക്ഷപെടുത്തി. വള്ളം മറിഞ്ഞതോടെ വലയിലുണ്ടായിരുന്ന മത്തിയും നഷ്ടപ്പെട്ടു. ഒരു ലക്ഷം രൂപയുടെ വല ഉപയോഗ ശൂന്യമായി. വള്ളത്തിൻ്റെ പല ഭാഗവും പൊട്ടിത്തകർന്നു. 

Read More : തമിഴ് യുവതിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി: പീഡനം ജ്യൂസ് നൽകി മയക്കി, മൂന്ന് പേരെ പ്രതി ചേര്‍ത്തു

'വിഴിഞ്ഞം സമരം ശക്തമാക്കും, പദ്ധതി നിർത്തിവെച്ച് മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പഠനം നടത്തണം': സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവക്കില്ലെന്നും, തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍  വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമരസമിതി തള്ളി. മുഖ്യമന്ത്രി തീരദേശവാസികളെ പുച്ഛിക്കുന്നു. സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. വിദഗ്ധ സമിതിയെകൊണ്ട് അന്വേഷിപ്പിക്കണം എന്ന് ഹരിത ട്രിബ്യൂണൽ പറഞ്ഞിരുന്നു. വിദഗ്ധ സമിതി അന്ന് അദാനിക്ക് വേണ്ടി റിപ്പോർട്ട് തയ്യാറാക്കി. മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസ്താവന സ്വീകാര്യമല്ല. രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ടും വിജിലൻസ് കമ്മിറ്റി റിപ്പോർട്ടും പുറത്തുവിടണം. സമരം ഇതേ രീതിയിൽ തുടരുമെന്നും  ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാദർ യൂജിൻ എ പെരേര വ്യക്തമാക്കി.

ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. ഗോഡൗണിലെ ദുരിതം നിറഞ്ഞ ജീവിതമാണ് ഈ സമരത്തിന് കാരണം.5500 രൂപ വാടകയ്ക്ക് വേണ്ടി കൊടുത്താൽ ഡെപോസിറ്റ് എന്തുചെയ്യും.? കെ റെയിലിന് വേണ്ടി വീടെടുക്കുമ്പോൾ മൂന്ന് മടങ്ങ് കൊടുക്കും എന്ന് പറഞ്ഞ സർക്കാരാണിത്.വലിയതുറയിൽ 7 നിര വീടുകൾ പോയി. കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. പദ്ധതി നിർത്തിവെച്ച് മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പഠനം നടത്തണം. മണ്ണെണ്ണ പ്രശ്നത്തില്‍ കേന്ദ്രത്തെ പഴിചാരുകയാണ് സംസ്ഥാനം.തമിഴ്നാട്ടിൽ 25 രൂപയ്ക്ക് മണ്ണെണ്ണ കിട്ടുന്നുണ്ട്. രാഷ്ട്രീയ ഗൂഢ ശക്തി സമരത്തിന് പിന്നിലില്ല. മറ്റ് സംസ്ഥാനങ്ങൾ കൊടുക്കുന്ന സൗജന്യം മണ്ണെണ്ണയിൽ കേരളം കൊടുക്കുന്നില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. ഹൈക്കോടതിയിൽ നിന്ന് വ്യക്തമായ പരാമർശം ഉണ്ടായില്ല.നിർമാണം നിർത്തിവെക്കാതെ സമരം അവസാനിക്കില്ലെന്നും ഫാദർ യൂജിൻ എ പെരേര പറഞ്ഞു.

(ചിത്രം പ്രതീകാത്മകം)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ബസിന്റെ കണക്ക് പറഞ്ഞ് അ​ങ്ങ് കൊടുത്തേക്കാമെന്ന് പറഞ്ഞപ്പോൾ ആർക്കും വേണ്ട, ഉദ്ദേശ്യം മറ്റൊന്നായിരുന്നു'; ഇലക്ട്രിക് ബസ് വിവാദത്തില്‍ ഗണേഷ് കുമാര്‍
മദ്യലഹരിയിൽ കത്തിയെ ചൊല്ലി തർക്കം, പനക്കുല ചെത്തുന്ന കത്തികൊണ്ട് യുവാവിനെ കൊലപ്പെടുത്തി, പ്രതി ഒളിവിൽ