മാസങ്ങളുടെ അന്വേഷണം, നിർണായക വഴിത്തിരിവ്; കഞ്ചിക്കോട് ഐഐടി വിദ്യാർത്ഥിനിയെ ആക്രമിച്ചയാളെ പൊക്കി, പാലക്കാട് തിരിച്ചറിയൽ പരേഡ്

Published : Jun 04, 2026, 01:31 PM IST
Palakkad IIT

Synopsis

തിരിച്ചറിയൽ പരേഡിൽ അക്രമത്തിന് ഇരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞാൽ യുവാവിന്റെ അറസ്‌റ്റ് രേഖപെടുത്തുകയും മറ്റു നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

പാലക്കാട്: കഞ്ചിക്കോട് ഐഐടി വിദ്യാർത്ഥിനിയെ രാത്രി ക്യാമ്പസിനുള്ളിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. യുവാവിനെ അൽപസമയത്തിനകം പാലക്കാട് റയിൽവെ സ്‌റ്റേഷനിൽ എത്തിക്കും. പ്രതിയെ പെൺകുട്ടി തിരിച്ചറിഞാൽ അറസ്റ്റ് രേഖപെടുത്തും. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടായത്. തിരിച്ചറിയൽ പരേഡിൽ അക്രമത്തിന് ഇരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞാൽ യുവാവിന്റെ അറസ്‌റ്റ് രേഖപെടുത്തുകയും മറ്റു നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് രാത്രി 8.30 യ്ക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. രാത്രി സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായെത്തിയ അക്രമി പെൺകുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാര്‍ഥിയെ കടലില്‍ മര്‍ദ്ദിച്ച സംഭവം: വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യം
പവർകട്ട് ഉണ്ടെങ്കിലും ചികിത്സ മുടങ്ങരുത്, മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകിയതിൽ അന്വേഷണം: കെ മുരളീധരൻ