വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് തട്ടിയത് 16 ലക്ഷം; പ്രതി പിടിയിൽ, 10 ലേറെ കേസുകളിൽ പ്രതി

Published : Oct 17, 2026, 05:09 PM IST
Fraud arrest

Synopsis

മലപ്പുറം വടക്കേക്കര അറക്കൽ വീട്ടിൽ മുഹമ്മദ് ഷിബിലിനെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തിലധികം സമാന കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 16 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കേക്കര അറക്കൽ വീട്ടിൽ മുഹമ്മദ് ഷിബിലിനെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് 30 വയസ്സുണ്ട്. 10 ലേറെ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പി സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്ത്. സോഷ്യൽ മീഡിയ വഴി യുവതികളുമായി സൗഹൃദം പുലർത്തിയാണ് ഇയാൾ പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. സമാനമായ കേസിൽ നേരത്തെ മുക്കം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
നടക്കുന്നത് കിഎഫ്ബിയിലെ ബാലൻസ് വകമാറ്റാനുള്ള നീക്കം, പൊന്മുട്ടയിടുന്ന താറാവിനെ കശാപ്പ് ചെയ്യുന്നതിന് തുല്യമെന്ന് വി എൻ വാസവൻ