കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി

Published : Oct 17, 2026, 01:09 PM IST
rimza missing

Synopsis

കണ്ണൂർ കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിംസ മെഹ്റിനെ കാണാനില്ലെന്ന് പരാതി. സ്കൂളിലേക്ക് പോയ കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. തലേദിവസം വീട്ടുകാർ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു.

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥി റിംസ മെഹ്റിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. വൈകീട്ട് തിരിച്ച് വീട്ടിൽ എത്താതെ വന്നതോടെ പൊലീസിൽ പരാതി നൽകി. കുട്ടി ഇന്നലെ സ്കൂളിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. റിംസയെ തലേന്ന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് നിർമ്മാണത്തിലിരുന്ന വീടിന്റെ ചുമരുകളിൽ സ്ഥാപിച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു
നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം