റെയിൽവേ ട്രാക്കിൽ കട്ട കണ്ടെത്തിയ സംഭവം; പ്രതി കുറ്റം സമ്മതിച്ചു, ജോലി കിട്ടാത്തതിലുള്ള മാനസിക സമ്മർദ്ദം മൂലമെന്ന് മൊഴി

Published : Oct 21, 2026, 01:40 PM IST
Railway Track

Synopsis

റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ച സംഭവത്തില്‍ ബീഹാർ സ്വദേശി അറസ്റ്റിൽ. 24 കാരനായ ഷുക് ലാൽ മാറിയയെ റിമാൻ്റ് ചെയ്തു. ജോലി കിട്ടാത്തതിലുള്ള മാനസിക സമ്മർദ്ദം മൂലമാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകി.

പാലക്കാട്: പാലക്കാട് ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ച സംഭവത്തില്‍ ബീഹാർ സ്വദേശി അറസ്റ്റിൽ. 24 കാരനായ ഷുക് ലാൽ മാറിയയെ റിമാൻ്റ് ചെയ്തു. ജോലി കിട്ടാത്തതിലുള്ള മാനസിക സമ്മർദ്ദം മൂലമാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകി.

ഇന്നലെ രാവിലെ 10 30 ന് 11 30 നും ഇടയിലുള്ള സമയത്തായിരുന്നു സംഭവം. ഒറ്റപ്പാലം - ഷോർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള മൂന്നിടങ്ങളിലാണ് ഭാരം ഉള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തിയത്. കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും, ഒരു ചാക്കിൽ കട്ടപിടിച്ച സിമന്റുമാണ് കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ഷൊർണൂർ റെയിൽവേ മേൽപാലത്തിന് താഴെ കണ്ടെത്തിയ യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ആദ്യം ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബീഹാർ സ്വദേശിയായ ഷുക് ലാല്‍ മറിയ കുറ്റം സമ്മതിച്ചത്.

24 വയസായിട്ടും ജോലി കിട്ടാത്തതിൽ കടുത്ത മാനസിക സംഘർഷം ഉണ്ടായിരുന്നതായും ലോകത്തോട് മുഴുവൻ വെറുപ്പ് തോന്നിയതായും പ്രതി മൊഴി നൽകി. ഇതെ തുടർന്നാണ് ഭാരമുള്ള വസ്തുക്കൾ ട്രാക്കിൽ കൊണ്ടിട്ടതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി ആർപിഎഫ് സംഘം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇത് ക്രൂരത'; മേയർക്കെതിരെ വീണ്ടും എസ് പി ദീപക്; ഒരു ഷെഡ്ഡിൽ 200 ഓളം നായ്ക്കൾ, അഴിമതിയെന്ന് ആരോപണം
ബേപ്പൂർ തീരത്ത് ചരക്കുകപ്പൽ ‘എംഎസ്‍വി ജീസസ് ഹാർട്ട്' കടലിൽ മുങ്ങി, എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി