പരാതി നൽകിയതിൽ വൈരാ​ഗ്യം, പെൺകുട്ടിയെ തലയ്ക്ക് വെട്ടി; പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

Published : Aug 19, 2023, 04:44 PM ISTUpdated : Aug 19, 2023, 10:46 PM IST
പരാതി നൽകിയതിൽ വൈരാ​ഗ്യം, പെൺകുട്ടിയെ തലയ്ക്ക് വെട്ടി; പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

പെൺകുട്ടിയുടെ പിതൃ സഹോദരൻ ആണ് തൂങ്ങി മരിച്ചത്. പ്രതിയെ കണ്ടെത്താൻ പരിശോധന നടത്തുന്നതിനിടെ ആണ് വീടിനു സമീപത്തെ റബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. പ്രതിക്കെതിരെ പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ വർഷം പോക്സോ കേസ് എടുത്തിരുന്നു. 

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു. കൂത്താട്ടുകുളം ഇലഞ്ഞിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ പിതൃ സഹോദരൻ ആണ് തൂങ്ങി മരിച്ചത്. പ്രതിയെ കണ്ടെത്താൻ പരിശോധന നടത്തുന്നതിനിടെ ആണ് വീടിനു സമീപത്തെ റബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. പ്രതിക്കെതിരെ പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ വർഷം പോക്സോ കേസ് എടുത്തിരുന്നു. 

താനൂര്‍ കസ്റ്റഡിമരണം : പൊലീസിന്റെത് അടിസ്ഥാനരഹിതമായ അരോപണമാണെന്ന് ഫോറൻസിക് സര്‍ജൻ ഡോ ഹിതേഷ്

ഇന്ന് ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ വർഷം പെൺകുട്ടി പോക്സോ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിലുള്ള വൈരാ​ഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില ​ഗുരുതരമാണ്. പ്രതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

പൊലീസിനോട് മുൻവൈരാഗ്യം, പരിക്ക് മരണ കാരണമായെന്ന് എഴുതിയത് ബോധപൂർവ്വം; ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്

https://www.youtube.com/watch?v=9h1ni6byG18

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ