കട പാതി ഷട്ടറിട്ട് ജീവനക്കാർ തൊട്ടടുത്ത കടയിൽ പോയി; പട്ടാപ്പകൽ കവർന്നത് 2 ലക്ഷം രൂപ; പ്രതികൾ പിടിയില്‍

Published : Dec 27, 2023, 02:38 PM IST
കട പാതി ഷട്ടറിട്ട് ജീവനക്കാർ തൊട്ടടുത്ത കടയിൽ പോയി; പട്ടാപ്പകൽ കവർന്നത് 2 ലക്ഷം രൂപ; പ്രതികൾ പിടിയില്‍

Synopsis

വിവിധ ജില്ലകളിൽ ബൈക്ക് മോഷണ കേസിലടക്കം പ്രതികളാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. 

തൃശൂർ: തൃശൂർ അരിയങ്ങാടിയിലെ കടയിൽ നിന്നും പട്ടാപ്പകൽ രണ്ടു ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കുമളി സ്വദേശി അലൻ തോമസ്, ഈരാറ്റുപേട്ട സ്വദേശികളായ അശ്വിൻ, അമൽ ജോർജ് എന്നിവരാണ് പിടിയിലായത്. ഡിസംബർ പതിനേഴിനാണ് അരിയങ്ങാടിയിലെ പ്രിന്റിങ് സ്ഥാപനത്തിൽ നിന്നും പ്രതികൾ മോഷണം നടത്തിയത്. ഇവിടുത്തെ ജീവനക്കാർ കട പാതി ഷട്ടറിട്ട ശേഷം തൊട്ടടുത്ത കടയിലേക്ക് പോയപ്പോഴായിരുന്നു മോഷണം. വിവിധ ജില്ലകളിൽ ബൈക്ക് മോഷണ കേസിലടക്കം പ്രതികളാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. മോഷണത്തിന് ശേഷം ട്രെയിൻ മാർഗം ബംഗലൂരുവിലേക്ക് രക്ഷപെട്ട പ്രതികൾ വിദ്യാർഥികളെന്ന് പരിചയപ്പെടുത്തിയാണ് റൂമെടുത്ത് താമസിച്ചിരുന്നത്. തൃശൂർ ഷാഡോ പോലീസും ടൗൺ ഈസ്റ്റ് പൊലീസുമാണ് പ്രതികളെ പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; തന്നെ പിന്തുണച്ചവർക്ക് നന്ദി: ദിലീപ്