മജിസ്ട്രേറ്റിന് മുന്നിലെത്തിക്കുന്നതിനിടെ പ്രതികൾ ചാടിപ്പോയ സംഭവം; മൂന്ന് പൊലീസുകാർക്കെതിരെ നടപടി

Published : Apr 29, 2026, 08:35 AM IST
kerala police vehicle

Synopsis

കടവന്ത്ര പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെയാണ് നടപടിയെടുത്തത്. എഎസ്ഐ അടക്കം മൂന്ന് പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റി. ചാടിപ്പോയ പ്രതികളിൽ ഒരാളെ ഇനിയും കണ്ടെത്തിയില്ല.

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതികൾ ചാടിപ്പോയ സംഭവത്തിൽ നടപടി പൊലീസുകാർക്കെതിരെ നടപടി. കടവന്ത്ര പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെയാണ് നടപടിയെടുത്തത്. എഎസ്ഐ അടക്കം മൂന്ന് പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റി. ചാടിപ്പോയ പ്രതികളിൽ ഒരാളെ ഇനിയും കണ്ടെത്തിയില്ല. ചാടിപ്പോയ റസലിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് പ്രതികൾ രക്ഷപ്പെട്ടത്. റസലിനൊപ്പം കടന്ന് കളഞ്ഞ സൂരജിനെ പൊലീസ് പിടികൂടിയിരുന്നു. റസലുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അമ്മയെ കറക്കി ഭിത്തിയിലേക്കെറിഞ്ഞു, റെജിയെ കൊന്നത് മർദ്ദിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയും'; നെടുങ്കണ്ടം ഇരട്ടക്കൊലപാതകം, സജിയുടെ ക്രൂരത
പണം ചോദിച്ചു, കൊടുക്കാൻ വിസമ്മതിച്ച യുവാവിനെ കല്ലുകൊണ്ട് മുഖത്തടിച്ചു; 2 പേർ പിടിയിൽ