പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിയ ശേഷം പ്രതി തൂങ്ങി മരിച്ചു

Published : Aug 20, 2023, 01:19 AM IST
പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിയ ശേഷം പ്രതി തൂങ്ങി മരിച്ചു

Synopsis

ഇലഞ്ഞിയിൽ പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പ്രതി തൂങ്ങിമരിച്ചു

എറണാകുളം: ഇലഞ്ഞിയിൽ പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പ്രതി തൂങ്ങിമരിച്ചു. പെൺകുട്ടിയുടെ അച്ഛന്‍റെ സഹോദരനാണ് ജീവനൊടുക്കിയത്. തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പെൺകുട്ടിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ പ്രതിയുടെ മൃതതേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷമാണ് അച്ഛന്‍റെ സഹോദരനെതിരെ പെൺകുട്ടി പോക്സോ പരാതി നൽകിയത്. ഇതിലുള്ള വൈരാഗ്യമാണ് ഇന്നത്തെ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

Read more: വിലങ്ങഴിച്ചതും പ്രതി ഓടി, വട്ടംപിടിച്ചു, 25 അടി താഴ്ചയിലേക്ക് പൊലീസുകാരനും പ്രതിയും, സാഹസിക കീഴ്പപ്പെടുത്തൽ!

അതേസമയം, ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. കായംകുളത്തെ  17 വയസുകാരി വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി മരിച്ചത്. കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പിൽ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞിട്ടുണ്ട്. വിഷ്ണുപ്രിയയുടെ അച്ഛൻ വിജയൻ കായംകുളം പൊലിസിന് നൽകിയ പരാതിയിലും ഇക്കാര്യങ്ങൾ ആവർത്തിച്ചിട്ടുണ്ട്. യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായി കൂട്ടുകാരികളോട് വിഷ്ണുപ്രിയ പറഞ്ഞെന്നും വിജയൻ പരാതിയിൽ ആരോപിക്കുന്നു.

വിഷ്ണുപ്രിയ ശാരീരിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ‌‌്മോർട്ടം പരിശോധനയിലെ കണ്ടെത്തൽ. ആരോപണ വിധേയനായ യുവാവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലിസ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷ്ണുപ്രിയയുടെ അച്ഛൻ വിജയനും, അമ്മ രാധികയും വികലാംഗരാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്