
പെരുമ്പാവൂർ: ജയിലിന് മുന്നില്‍ പൊലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് ഇതര സംസ്ഥാനക്കാരനായ മോഷണക്കേസ് പ്രതി. പിടികൂടാന്‍ പിന്നാലെയോടി 25 അടിയോളം താഴ്ചയിലേക്ക് വീണി ട്ടും പൊലീസുകാരന്‍ വിട്ടില്ല. പരിക്കേറ്റെങ്കിലും പ്രതിയെ സിപിഒ നിഷാദ് സാഹസികമായ കീഴപ്പെടുത്തി.കാക്കനാട് ജയിലിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍.
ഗുരുതരമായി പരിക്കേറ്റ് കാലിന് പ്ലാസ്റ്ററിട്ട് ഇരിപ്പാണ് ഇപ്പോൾ പെരുമ്പാവൂര്‍ സ്റ്റേഷനിലെ സിപിഒ നിഷാദ്. സാഹസികമായ കൃത്യനിര്‍വഹണം നടത്തുന്നതിനിടെ പരിക്കൊന്നും നോക്കിയില്ല. കഴിഞ്ഞ ദിവസമായിരുന്നു കാക്കനാട് ജില്ലാ ജയിലിന് മുന്നിൽ ഈ സംഭവങ്ങള്‍ നടന്നത്. വര്‍ക്ഷോപ്പില്‍ നിന്ന് വാഹനങ്ങളുടെ പാര്‍ട്സ് മോഷ്ട്ടിച്ചെന്ന കേസിലാണ് മുര്‍ഷീദാബാദ് സ്വദേശി ഷോഹില്‍ മണ്ഡലും മറ്റൊരു പ്രതിയും അറസ്റ്റിലായത്.
Read more: ബന്ധുവിന്‍റെ മകനെതിരെ നടപടിയെടുത്തു; പൊലീസ് ഉദ്യോഗസ്ഥന് സിപിഎം നേതാവിന്‍റെ വക തെറിവിളിയും ഭീഷണിയും
ഇരുവരെയും കോടതിയില്‍ ഹാജരാക്കി കാക്കനാട് ജയിലിലെത്തിച്ചു. ജയിലിന് മുന്നില്‍വച്ച് വിലങ്ങ് അഴിച്ചപ്പോള്‍ പൊലീസുകാരെ തള്ളിയിട്ട് ഷോഹില്‍ മണ്ഡല്‍ ഓടി. പിന്നാലെ പൊലീസുകാരും ഓടി. നിഷാദ് ഷോഹിലിനെ വട്ടം പിടിച്ചു. കുതറിമാറി ശ്രമിക്കുന്നതിനിടെ പ്രതിയും പൊലീസുകാരനും 25 അടി താഴ്ചയിലേക്ക് വീണു. മൂന്ന് വിരലുകള്‍ പൊട്ടിയിട്ടും വേദന കടിച്ചമര്‍ത്തി പ്രതിയെ പിന്തുടര്‍ന്ന് പിടിച്ചു. പ്രതിക്ക് കാര്യമായ പരിക്കുകളില്ല, പൊലീസിനെ ആക്രമിച്ചതിനും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനുമടക്കം ഷോഹില്‍ മണ്ഡലിനെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് പുതിയൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam