എതിർപ്പ് അവഗണിച്ചു; നാടൻബോംബ് പൊട്ടി ​ഗുണ്ട മരിച്ച സംഭവത്തിലെ പ്രതിക്ക് ആലപ്പുഴ സിപിഎമ്മിൽ അംഗത്വം

Published : Feb 13, 2025, 11:12 AM ISTUpdated : Feb 13, 2025, 11:46 AM IST
എതിർപ്പ് അവഗണിച്ചു; നാടൻബോംബ് പൊട്ടി ​ഗുണ്ട മരിച്ച സംഭവത്തിലെ പ്രതിക്ക് ആലപ്പുഴ സിപിഎമ്മിൽ അംഗത്വം

Synopsis

2021ൽ ചാത്തനാട് കണ്ണൻ എന്ന ഗുണ്ട നാടൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതി ആണ് സിപിഎം അംഗത്വം കിട്ടിയ സജിമോൻ. ഒരു വിഭാഗം പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ചാണ് പ്രതിക്ക് അംഗത്വം നൽകിയത്. 

ആലപ്പുഴ: ഒരു വിഭാഗത്തിൻ്റെ എതിർപ്പ് അവഗണിച്ച് ആലപ്പുഴ സിപിഎമ്മിൽ സ്ഫോടനക്കേസ് പ്രതിക്ക് അംഗത്വം നൽകി. നാടൻ ബോംബ്പൊട്ടി കണ്ണൻ കൊല്ലപ്പെട്ട കേസിലെ പ്രതി സജിമോനാണ് അംഗത്വം നൽകിയത്. ആലപ്പുഴ ആശ്രമം ലോക്കൽ കമ്മിറ്റിയിലെ മന്നത്ത് ബി ബ്രാഞ്ചിലാണ് സജിമോന് അംഗത്വം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോക്കൽ സെക്രട്ടറി പങ്കെടുത്ത സ്ക്രൂട്ടിനിയിലാണ് സജിമോന് അംഗത്വം നൽകാൻ തീരുമാനിച്ചത്. 2021ൽ ചാത്തനാട് കണ്ണൻ എന്ന ഗുണ്ട നാടൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് സിപിഎം അംഗത്വം കിട്ടിയ സജിമോൻ. സജിമോന് അംഗത്വം നൽകുന്നതിനെ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ എതിർത്തെങ്കിലും അത് അവഗണിച്ചാണ് പ്രതിക്ക് അംഗത്വം നൽകിയത്. 

എട്ട് ദിവസത്തെ ദൗത്യം നീണ്ടത് 8 മാസം, ഒടുവില്‍ നാസ തിയതി കുറിച്ചു; സുനിത വില്യംസ് മാര്‍ച്ചില്‍ തിരിച്ചെത്തും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി
പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്