ശുചുമിറിയില്‍ പോകണമെന്ന് പീഡനക്കേസ് പ്രതി, വിലങ്ങഴിച്ചതിന് പിന്നാലെ ഓടിരക്ഷപ്പെട്ടു

Published : Dec 30, 2022, 10:36 PM ISTUpdated : Dec 30, 2022, 11:09 PM IST
ശുചുമിറിയില്‍ പോകണമെന്ന് പീഡനക്കേസ് പ്രതി, വിലങ്ങഴിച്ചതിന് പിന്നാലെ ഓടിരക്ഷപ്പെട്ടു

Synopsis

ശുചിമുറിയിൽ പോകണമെന്ന് പ്രതി പറഞ്ഞപ്പോൾ പൊലീസ് വിലങ്ങ് അഴിച്ച് നൽകി. തുടർന്നാണ് ഒരു കൈയിൽ വിലങ്ങുമായി വിഷ്ണു ഓടി രക്ഷപ്പെട്ടത്. 

കൊല്ലം: കൊല്ലത്ത് പീഡനക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ചാത്തന്നൂർ സ്വദേശി വിഷ്ണു ആണ് കൈവിലങ്ങുമായി പാരിപ്പള്ളി പൊലീസിനെ വെട്ടിച്ച് കടന്നത്. നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതി മുങ്ങിയത്. ശുചിമുറിയിൽ പോകണമെന്ന് പ്രതി പറഞ്ഞപ്പോൾ പൊലീസ് വിലങ്ങ് അഴിച്ച് നൽകി. തുടർന്നാണ് ഒരു കൈയിൽ വിലങ്ങുമായി വിഷ്ണു ഓടി രക്ഷപ്പെട്ടത്. പൊലീസ് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ഇന്ന് പുലർച്ചെ അഞ്ചിന് പാരിപ്പള്ളിയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കയറിപിടിച്ച കേസിലാണ് വിഷ്ണുവിനെ പാരിപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തത്.

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്