രാവിലെ അഞ്ചരയോടെ വീടിന് പിന്നിൽ ചക്ക വെട്ടിയിരുന്ന വീട്ടമ്മയുടെ മുഖം പൊത്തി മാല കവര്‍ന്ന കേസ്: പ്രതി പിടിയിൽ

Published : Feb 02, 2023, 01:45 AM ISTUpdated : Feb 02, 2023, 01:46 AM IST
രാവിലെ അഞ്ചരയോടെ വീടിന് പിന്നിൽ ചക്ക വെട്ടിയിരുന്ന വീട്ടമ്മയുടെ മുഖം പൊത്തി മാല കവര്‍ന്ന കേസ്: പ്രതി പിടിയിൽ

Synopsis

തൃശൂർ: തിരൂരിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പിടിയില്‍. മലയാറ്റൂര്‍ സ്വദേശി ജോളി വര്‍ഗ്ഗീസിനെയാണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  

തൃശൂർ: തിരൂരിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പിടിയില്‍. മലയാറ്റൂര്‍ സ്വദേശി ജോളി വര്‍ഗ്ഗീസിനെയാണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ മാസം 24 ന് പുലര്‍ച്ചെ തിരൂർ സ്വദേശിയായ സീമയുടെ രണ്ടര പവന്‍ മാല കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്. മലയാറ്റൂർ നീലേശ്വരം സ്വദേശി ജോളി വർഗ്ഗീസിനെയാണ് വിയ്യൂർ പോലീസും, സിറ്റി കമ്മീഷണറുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

 സംഭവ ത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പുലര്‍ച്ചെ രണ്ടര മുതല്‍ പ്രദേശത്തെ ഏഴ് വീടുകളില്‍ ജോഷി മോഷണ ശ്രമം നടത്തിയിരുന്നു. ഒടുവില്‍ അഞ്ചേമുക്കാലോടെ സീമയുടെ വീട്ടിലെത്തി. അടുക്കളഭാഗത്ത് ചക്കവെട്ടിയൊരുക്കുകായിരുന്നു സീമ. പിന്നില്‍ നിന്നും മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാവിന്റെ വിരലിൽ വീട്ടമ്മ കടിച്ചു.  വിരൽ വലിച്ചെടുക്കുന്നതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു. വീട്ടിൽ പതുങ്ങിയെത്തിയ കള്ളൻ പിൻവശത്ത് ചക്ക വെട്ടുകയായിരുന്ന സീമയുടെ മാല  പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. കള്ളന്‍റേതെന്ന് കരുതുന ഒരു സൈക്കിൾ സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഈ സൈക്കിള്‍ മുണ്ടപ്പിള്ളി ഭാഗത്തു നിന്നും മേഷണം പോയതായിരുന്നു.

Read more: കഴുത്തറപ്പൻ പലിശ, കിട്ടിയില്ലെങ്കിൽ ഭീഷണി, പരാതി, പിടിച്ചെടുത്തത് തോക്കും ആ‍ര്‍സി ബുക്കുകളും മ്ലാവിൻ കൊമ്പും

പരിസരത്തെ സി സി ടി വി ക്യാമറ ദൃശ്യങ്ങളില്‍ നിന്നാണ് മുന്പും പല കേസുകളിലും പ്രതിയായ മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. കവർച്ചക്ക് ശേഷം വേഷം മാറി പരിസരത്ത് തന്നെ ചുറ്റിക്കറങ്ങിയ മോഷ്ടാവ് തിരൂർ പള്ളിയിൽ രാവിലെ കുർബാനക്ക് എത്തിയവർക്കിടയിലൂടെ ആർക്കും സംശയം തോന്നിപ്പിക്കാതെ നടക്കുകയും ചെയ്തിരുന്നു. പ്രതി പോകാനിടയുള്ള സ്ഥലങ്ങളില്‍ വലവിരിച്ച പൊലീസ് മലയാറ്റൂരുനിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി