കഴുത്തറപ്പൻ പലിശ, കിട്ടിയില്ലെങ്കിൽ ഭീഷണി, പരാതി, പിടിച്ചെടുത്തത് തോക്കും ആര്‍സി ബുക്കുകളും മ്ലാവിൻ കൊമ്പും
തൊടുപുഴയില്‍ നാട്ടുകാരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന പലിശക്കാരൻ പിടിയിൽ

ആലപ്പുഴ: തൊടുപുഴയില്‍ നാട്ടുകാരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന പലിശക്കാരൻ പിടിയിൽ. കൊച്ചുപറമ്പില്‍ ജോസഫ് അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് കോടികളുടെ പലിശ ഇടപാടിന്റെ രേഖകളും മ്ലാവിന്‍റെ കൊമ്പും പൊലീസ് കണ്ടെത്തി. വനംവുകുപ്പും ഇയാൾക്കെതിരെ അന്വേഷണം തുടങ്ങി.
പണം പലിശക്ക് നല്‍കുന്നത് കുറഞ്ഞത് 15 ശതമാനമെങ്കിലും പ്രതിമാസ നിരക്കില്‍ ആവശ്യം കൂടിയാല്‍ 30 വരെയാകും. പലിശ കിട്ടിയില്ലെങ്കില്‍ വീട്ടില്‍ കയറി ഭീക്ഷണിപെടുത്തും. നിരന്തരം ഇതെകുറിച്ച് പരാതി ലഭിച്ചതോടെയാണ തോടുപുഴ പൊലീസ് അന്വേഷണം തുടങ്ങിയത്.
ഇന്നലെ കൊച്ചുപറന്പില്‍ ജോസ്ഫ് അഗസ്റ്റിന്‍റെ മുതലക്കോട്ത്തെ മുന്നു വീട്ടിലും പോലീസ് പരിശോധന നടത്തി. ലഭിച്ചത് നാല്‍പത് ആര്‍സി ബുക്ക് 32 ഒപ്പിട്ട മുദ്രപത്രങ്ങള്‍, 60 സ്റ്റാന്പ് പതിപ്പിച്ച രേഖകള്‍ 35 വസ്തുക്കളുടെ ആധാരം പിടിച്ചെടുത്ത ഒരുകാറും നാല് ഇരുചക്രത വാഹനവും.
വീട്ടില്‍ നിന്നും മ്ലാവിന്‍റെ കോമ്പും തോക്കും പിടികൂടിയിട്ടുണ്ട്. ഇതേകുറിച്ച് വനംവുകപ്പ് അന്വേഷണം തുടങ്ങി. ജോര്ജ്ജ് അഗസ്റ്റിന്‍ ഇരുപത് വര്‍ഷമായി ഉയര്‍ന്ന പലിശക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ പോലീസിന് ലഭിച്ചവിവരം. ഇയാളെ പണമിടപാടുമായി ബന്ധപ്പെട്ട വിവിധ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കൂടുതല്‍പേര്‍ ഇങ്ങനെ വട്ടിപലിശക്ക് കടംനല്‍കുന്നുണ്ടോയെന്ന് പോലീസ് അന്വേഷണം തുടങ്ങി..
Read more: വിവാഹ വാഗ്ദാനം നൽകി പീഡനം, കുളിമുറിയിൽ പൂട്ടിയിട്ട് സ്വർണംകവർന്നു; പ്രതിക്ക് ഏഴുവർഷം തടവും പിഴയും
അതേസമയം, കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി മുരിക്കാശ്ശേരിയിലെ ലിയോ വി ജോർജ്ജിനെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് ലിയോയും മറ്റ് മൂന്ന് പേരും ചേർന്ന് അങ്കമാലി സ്വദേശിയായ യുവാവിൽ നിന്നും 5,59,563 രൂപയാണ് തട്ടിയെടുത്തത്. പരാതിക്കാരനുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം നാല് പേരുടേയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല പ്രാവശ്യമായി പണം കൈമാറ്റം ചെയ്യിക്കുകയായിരുന്നു.