നീർക്കുന്നം ബാറിലെ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Published : Oct 07, 2024, 12:40 AM IST
നീർക്കുന്നം ബാറിലെ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Synopsis

ർക്കുന്നം ബാറിലെ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ: നീർക്കുന്നം ബാറിലെ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പുന്നപ്ര സ്വദേശികളായ വിഷ്ണു, അർജ്ജുൻ, ശ്യാംകുമാർ, ജയകുമാർ എന്നിവരെയാണ് പിടികൂടിയത്. ഇക്കഴിഞ്‍ ഒക്ടോബർ നാലാം തീയത് രാത്രി 09.30 മണയോടെയായിരുന്നു സംഭവം. രാവിലെ 11 മണിയോടുകൂടി മദ്യപിക്കാൻ ബാറിൽ എത്തിയ പ്രതികൾ മദ്യം സപ്ലൈ ചെയ്തുകൊണ്ടിരുന്ന ആളെ ചീത്തവിളിക്കുകയും, ബില്ല് അടയ്ക്കുന്നതിലെ തർക്കത്തെ തുടർന്ന് സോഡാ കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. 

തുടർന്ന് ബാറിലെ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പോലീസിനെ കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബാറിലെ ജീവനക്കാരനായ ടിനോ തടയാൻ ശ്രമിക്കുകയും, തുടർന്ന് പോലീസിന് പ്രതികൾ രക്ഷപെട്ട് പോയ വഴി കാണിച്ച് കൊടുക്കുകയും ചെയ്തു. എന്നാൽ തിരികെ മടങ്ങി വരികയായിരുന്ന ടിനോയെ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചു. ഒന്നാം പ്രതി വിഷ്ണു ഹോളോ ബ്രിക്സ് കഷണം കൊണ്ട് തലയിലും, മുഖത്തും ഇടിച്ചു. ടിനോയുടെ പരാതിയിൽ കേസെടുത്ത അമ്പലപ്പുഴ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കാറിന് മുകളിലിരുന്ന് യുവാവിന്റെ യാത്ര, ദൃശ്യം പകര്‍ത്തിയവര്‍ക്ക് ഭീഷണി; കാറുടമ എംവിഡിക്ക് മുന്നിൽ ഹാജരായേക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി