
കായംകുളം: കായംകുളം രണ്ടാം കുറ്റിയിൽ കലായി ബാറിൽ നിന്നും പണം കവർന്ന കേസിൽ പ്രതികൾ പിടിയില്‍. കഴിഞ്ഞ 27 -ന് ഉച്ചയ്ക്ക് കായംകുളം രണ്ടാം കുറ്റിയിൽ സ്ഥിതി ചെയ്യുന്ന കലായി ബാറിന്റെ ഒന്നാം നിലയിലെ അക്കൗണ്ട് മുറിയിൽ കയറി മേശയുടെ ഡ്രോയിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ചെങ്ങന്നൂർ കീഴ്വൻ മുറി കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (41), പുലിയൂർ പുലിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നൂലൂഴത്ത് വീട്ടിൽ ബാഷ എന്ന് വിളിക്കുന്ന രതീഷ് കുമാർ (46) എന്നിവരെ അറസ്റ്റ് ചെയ്തത്.
മുമ്പ് കലായി ബാറിൽ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന ഒന്നാം പ്രതി അനീഷ് 27 -ന് ഉച്ചക്ക് ബാറിൽ നിന്നും മദ്യപിക്കുകയും ഒന്നാം നിലയിലുള്ള അക്കൗണ്ട് മുറിക്ക് സമീപം പതുങ്ങി നിന്ന ശേഷം ജീവനക്കാർ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ , മുറിയിൽ കയറി മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന പണം എടുത്ത് കടന്നു കളയുകയുമായിരുന്നു.
മോഷ്ടിച്ചതിന് പിന്നാലെ ഈ പണവുമായി രണ്ടാം പ്രതി എത്തിയത് രതീഷിന്റെയടുത്തായിരുന്നു. രതീഷ് ഈ പണം വാങ്ങി ചെലവഴിച്ചു.മോഷണ മുതലാണെന്ന അറിവോടെയാണ് രതീഷ് പണം ഉപയോഗിച്ചത്. മുമ്പ് കലായി ബാറിൽ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന ആളായിരുന്നു അനീഷ്. ഇയാളെ അമിത മദ്യപാനത്തെ തുടർന്ന് ജോലിയിൽ നിന്നും പറഞ്ഞുവിട്ടിരുന്നു. മോഷണത്തിന് പിന്നാലെ സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. രണ്ടാം പ്രതി രതീഷ് മാവേലിക്കര പോലീസ് സ്റ്റേഷനിൽ മാല പൊട്ടിച്ച കേസിൽ പ്രതിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam