മൂന്ന് പോക്സോ കേസുകളിൽ പ്രതി, ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Published : Apr 30, 2026, 12:57 PM IST
POCSO accused arrested in Kollam

Synopsis

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായി. തലവൂർ സ്വദേശി അനീഷ് കുമാറിനെയാണ് കുന്നിക്കോട് പൊലീസ് പിടികൂടിയത്. 

കൊല്ലം: പോക്സോ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് പിടിയിൽ. തലവൂർ അരിങ്ങട സ്വദേശി അനീഷ് കുമാറിനെ (29) ആണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിലൂടെ നടന്നു വന്ന വയോധികയെ കടന്നു പിടിച്ചപ്പോൾ എതിർത്തു. ഈ സമയത്ത് സമീപത്തെ വയലിലേക്ക് തള്ളിയിട്ട് വസ്ത്രങ്ങൾ കീറി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. അതു വഴികടന്നുപോയവരാണ് വയോധികയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനീഷ് കുമാറിനെ നാട്ടുകാരും പൊലീസും ചേർന്നാണ് കണ്ടെത്തിയത്. മൂന്ന് പോക്സോ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. അപ്പീൽ കോടതിയിൽ നിൽക്കുന്ന കേസിലാണ് ജാമ്യം ലഭിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ടാഴ്ചയോളം അടച്ചിട്ട മേശ, തുറന്നപ്പോൾ കടലാസുകൾക്കിടയിൽ 'സ്വ‍ർണ്ണ മോതിര'മിട്ട പാമ്പ്! സംഭവം കാസ‍‍ർകോട്
ഫാത്തിമയെ നിരന്തരം സംശയം, പുലർച്ചെ പൊന്നാനി ബീച്ചിലേക്ക് കൊണ്ടുപോയത് കൊല്ലാനുറച്ച്; മുഹമ്മദ് ഭാര്യയെ കൊന്നത് കഴുത്തിൽ ഷാൾ മുറുക്കി, അറസ്റ്റ്