ഭാര്യയെ വെട്ടിക്കൊന്ന പ്രതി, ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ പൊലീസ് പിടിയിൽ

Published : Jun 20, 2026, 09:16 PM ISTUpdated : Jun 20, 2026, 09:23 PM IST
arrest

Synopsis

കോഴിക്കോട് പൊയിൽകാവിൽ സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് കുട്ടികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി ബീവറേജിന് സമീപത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനായി പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

കോഴിക്കോട്: പൊയിൽകാവ് സ്വദേശി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണൻ കസ്റ്റഡിയിൽ. കൊയിലാണ്ടി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ചോദിച്ചറിയുന്നത്.

പൊയീല്‍ക്കാവ് ബീച്ചില്‍ നാലുസെന്റ് കോളനിയില്‍ സുധ(58)യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വെച്ച് വാക്കത്തി ഉപയോഗിച്ച് ഭര്‍ത്താവ് കുട്ടിക്കൃഷ്ണന്‍ സുധയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഷെഡില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിന് ശേഷം മരംവെട്ട് തൊഴിലാളിയായ കുട്ടികൃഷ്ണന്‍ ഒളിവില്‍പോയി. പ്രതിയെ പിടികുടുന്നതിനായി കൊയിലാണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വന്തം ഉടുമുണ്ടൂരി നൽകിയത് അപകടത്തിൽ പെട്ട സ്ത്രീക്ക്, ഷാജിക്ക് ഒരു ലക്ഷം സമ്മാനം; എംസിആർ ടെക്സ്റ്റൈൽസിന്റെ ആദരം
ചെമ്പക സിൽവറോക്സ് സ്കൂളിൽ പുതിയ വിദ്യാർത്ഥി പ്രതിനിധികൾ; ചടങ്ങ് ഐജി അജീത ബീഗം ഉദ്ഘാടനം ചെയ്തു