
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ പാടത്ത് കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു. അന്തിക്കാട് കാരപ്പുള്ളി വീട്ടില്‍ മണികണ്ഠനെയാണ് തൃശൂര്‍ അതിവേഗ സ്‌പെഷല്‍ പോക്‌സോ കോടതി നമ്പര്‍ 2 ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി എട്ട് വര്‍ഷം കഠിന തടവിനും 60000 രൂപ പിഴ അടയ്ക്കാനുമാണ് വിധിച്ചത്.
2022 ഓഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഠിക്കാന്‍ പോയി തിരിച്ചുവന്നിരുന്ന കുട്ടിയെ പ്രതി സൈക്കിളില്‍ കൊണ്ടുപോയി പെരുമ്പുഴ പാടത്ത് വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അരിമ്പൂര്‍ കൂട്ടാല ക്ഷേത്രത്തിലെ ജീവനക്കാരനാണ് പ്രതി. കേസില്‍ 18 ഓളം സാക്ഷികളെ വിസ്തരിച്ചു. അന്തിക്കാട് എസ് ഐ. ഹരീഷ് എം സി. ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ സഹായിയായി ഡബ്ല്യു സി പി ഒ രാജശ്രീയും ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനിത കെ എ, അഭിഭാഷകനായ ഋഷിചന്ദ് എന്നിവര്‍ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കൊല്ലത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ട്യൂഷന്‍ പഠനത്തിനെത്തിയ വിദ്യാർഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി എന്നതാണ്. പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ് (35) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാർഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ ട്യൂഷന്‍ സെന്ററിന് സമീപമുള്ള വീട്ടിലേക്ക് കുട്ടിക്കോണ്ട് പോയി നഗ്നതാ പ്രദര്‍ശം നടത്തുകയും വിദ്യാർഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചു എന്നുമായിരുന്നു പരാതി. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിയുകയും ചൈല്‍ഡ് ലൈന്‍ മുഖേനെ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ സുജിത്, വിജയകുമാര്‍, എ എസ് ഐ രമേശന്‍ എസ് സി പി ഒ സലാഹുദീന്‍, സി പി ഒ നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്. ചെയ്തു.