പ്രണയവിവാഹം, മദ്യപാനിയായ ഭർത്താവിൻ്റെ പീഡനം, സഹികെട്ട് തൃശൂരിൽ യുവതിയുടെ ആത്മഹത്യ; മുന്‍കൂര്‍ ജാമ്യമില്ല

Published : Jan 12, 2024, 08:47 PM ISTUpdated : Jan 12, 2024, 08:50 PM IST
പ്രണയവിവാഹം, മദ്യപാനിയായ ഭർത്താവിൻ്റെ പീഡനം, സഹികെട്ട് തൃശൂരിൽ യുവതിയുടെ ആത്മഹത്യ; മുന്‍കൂര്‍ ജാമ്യമില്ല

Synopsis

മദ്യപാനിയായിരുന്ന ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ പരാതി

തൃശൂര്‍: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി പി സെയ്തലവി തള്ളി. ഒല്ലൂര്‍ കമ്പനിപ്പടി പെരുവങ്കുളങ്ങര കല്ലൂക്കാരന്‍ വീട്ടില്‍ ജിമ്മി ജോര്‍ജി (32) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രണയ വിവാഹത്തിന് ശേഷം മദ്യപാനിയായിരുന്ന ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ പരാതി.

എല്ലാത്തിനും കാരണം 500 രൂപ! കണ്ണുകൾ ചൂഴ്ന്നെടുത്ത് സുഹൃത്തുക്കളുടെ അരുംകൊല; വിശ്വസിക്കാനാകാതെ നാട്

ഭര്‍ത്താവിന്റെ മദ്യപാനവും പീഡനവും മൂലം  ജീവിതത്തില്‍ ഒറ്റപ്പെട്ടുവെന്ന തോന്നലില്‍ മാനസികസമ്മര്‍ദവും വിഷമങ്ങളും മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. തുടക്കത്തില്‍ ആത്മഹത്യയ്ക്ക് കേസെടുത്ത ഒല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പങ്കാളിയുടെ ആത്മഹത്യയിലേക്കു നയിച്ച പ്രതിയുടെ പങ്ക് പുറത്തുകൊണ്ടുവന്നത്. കേസ് ഫയലും രേഖകളും വിശദമായി സെഷന്‍സ് കോടതി പരിശോധിച്ചതില്‍, ഗാര്‍ഹിക ജീവിതത്തില്‍ ക്രൂരത എന്നത് സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവോ ഭര്‍ത്തൃകുടുംബാംഗങ്ങളോ ഭീഷണിപ്പെടുത്തുന്നതോ, ശാരീരിക പീഡനം നടത്തുന്നതോ മാത്രമല്ലെന്നും പങ്കാളിയുടെ ആവശ്യങ്ങളും ആശങ്കകളും പരിഗണിക്കാതെ തന്നിഷ്ടത്തിലുള്ള പ്രവര്‍ത്തികള്‍ മൂലം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതും ക്രൂരതയുടെ നിര്‍വചനത്തില്‍ വരുമെന്നും കേസില്‍ തുടര്‍ അന്വേഷണം ആവശ്യമാണെന്നുമുള്ളതിനാല്‍ പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍കുമാറിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ' ദിശ ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471 - 2552056)

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്