രക്തസാക്ഷി ദിനത്തില്‍ ജവാന്‍റെ സ്മൃതിമണ്ഡപത്തിന്റെ ചില്ലുകൾ തകർത്ത സംഭവം; പ്രതി പിടിയില്‍

Web Desk   | Asianet News
Published : Jun 01, 2020, 09:38 PM IST
രക്തസാക്ഷി ദിനത്തില്‍ ജവാന്‍റെ സ്മൃതിമണ്ഡപത്തിന്റെ ചില്ലുകൾ തകർത്ത സംഭവം; പ്രതി പിടിയില്‍

Synopsis

മദ്യലഹരിയിൽ ബൈക്കോടിച്ച് പ്രതി ഈ ഭാഗത്തെത്തിയപ്പോൾ നായ കുറുകെ ചാടി എന്നും പെട്ടെന്ന് വെട്ടിച്ചപ്പോൾ ബൈക്കിന്റെ  ഹാൻഡിലും ജോബിന്റെ  കൈയും മണ്ഡപത്തിന് ഗ്ലാസിൽ ഇടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. 

ഹരിപ്പാട്. ആലപ്പുഴ ഹരിപ്പാട് ജവാന്റെ സ്മൃതിമണ്ഡപത്തിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. കാർത്തികപ്പള്ളി പുതുക്കുണ്ടം വലിയത്ത് കിഴക്കതിൽ ജോബിൻ (26) ആണ് തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 

പുൽഗാവ്  മൈൻ സ്ഫോടനത്തിൽ രക്തസാക്ഷിത്വം വഹിച്ച മേജർ മനോജ് കുമാറിന്റെ കാർത്തികപ്പള്ളി ആറാം വാർഡിൽ പുതുക്കുണ്ടം സൈനികാങ്കണം വീടിന്റെ മതിലിനോട് ചേർന്നുള്ള സ്മൃതിമണ്ഡപം ആണ് തകർത്തത്. മദ്യലഹരിയിൽ ബൈക്കോടിച്ച് പ്രതി ഈ ഭാഗത്തെത്തിയപ്പോൾ നായ കുറുകെ ചാടി എന്നും പെട്ടെന്ന് വെട്ടിച്ചപ്പോൾ ബൈക്കിന്റെ  ഹാൻഡിലും ജോബിന്റെ  കൈയും മണ്ഡപത്തിന് ഗ്ലാസിൽ ഇടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം രാവിലെ 5 മണിയോടെ മനോജ് കുമാറിന്റെ പിതാവ് കൃഷ്ണൻ വീടിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മനോജ് കുമാറിന് സര്‍ക്കാരില്‍ നിന്നും അനുവദിച്ച കിട്ടിയിട്ടുള്ള വീടും സ്ഥലവും ആണ് ഇത്. രണ്ടു വർഷമായി  മനോജ് കുമാറിന്റെ  മാതാപിതാക്കളാണ് ഇവിടെ താമസിക്കുന്നത്. 

Read Also: രക്തസാക്ഷി ദിനത്തില്‍ ജവാന്‍റെ സ്മൃതിമണ്ഡപത്തിന്റെ ചില്ലുകൾ തകർത്തു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒന്ന് വെയിറ്റ് ചെയ്യണേ ചേട്ടാ! സദ്യയുമുണ്ട് കാറിൽ കയറി വേഗം പറന്ന് നവവധു, പുറത്ത് കാത്ത് നിന്ന് നവവരൻ; വിവാഹദിനത്തിൽ വോട്ട്
വീണുകിട്ടയതിന് സ്വർണത്തേക്കാൾ മൂല്യം, എന്നിട്ടും ചുമട്ടുതൊഴിലാളിയായ ബിബിന്റെ മനസ് പതറിയില്ല, 1.5 ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി