വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ

Published : Feb 23, 2025, 12:01 AM IST
വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ

Synopsis

വെള്ളമുണ്ട മംഗലശ്ശേരി ചാലഞ്ചേരി വീട്ടിൽ അസീസ് (49)നെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്.

വെള്ളമുണ്ട: വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി  പിടിയിൽ. വെള്ളമുണ്ട മംഗലശ്ശേരി ചാലഞ്ചേരി വീട്ടിൽ അസീസ് (49)നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. 1993 ൽ യുവതിയുടെ പരാതി പ്രകാരം കേസ് രെജിസ്റ്റർ ചെയ്തതറിഞ്ഞ് വിദേശത്തേക്ക് മുങ്ങി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാൾക്കെതിരെ പൊലീസ് ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 

നാട്ടിലേക്ക് വരുന്ന വഴി നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ് ഇയാൾ വലയിലാകുന്നത്. വെള്ളമുണ്ട എസ് എച്ച് ഓ ടി കെ മിനിമോളിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ്‌ നിസാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍