മേഘാലയ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിയ പ്രതി കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയിൽ പണിക്ക് കയറി, ഒടുവിൽ പിടിയിൽ

Published : Mar 08, 2025, 04:54 PM ISTUpdated : Mar 10, 2025, 10:46 PM IST
മേഘാലയ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിയ പ്രതി കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയിൽ പണിക്ക് കയറി, ഒടുവിൽ പിടിയിൽ

Synopsis

പ്രതി പിടിയിലായതറിഞ്ഞ് മേഖാലയ പൊലീസ് കൊച്ചിയിലെത്തി മറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു

കൊച്ചി: മേഘാലയ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടി പോന്ന പ്രതി പെരുമ്പാവൂരിൽ അറസ്റ്റിൽ. പെരുമ്പാവൂർ കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ആസാം ഡിബ്രിഗഡ് സ്വദേശി രഞ്ജൻ ബോർഗോഹൈൻ അറസ്റ്റിലായത്. മേഘാലയയിലെ ഭക്ഷ്യ സംസ്കരണ സ്ഥാപനത്തിൽ നിന്ന് മോഷണം നടത്തിയതിനാണ് മേഘാലയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോന്ന ശേഷമാണ് ഇയാൾ പെരുമ്പാവൂരിൽ തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞത്. പ്രതി പിടിയിലായതറിഞ്ഞ് മേഖാലയ പൊലീസ് കൊച്ചിയിലെത്തി മറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.
ലഹരി കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം; എംഡിഎംഎ കച്ചവടത്തിന് പ്രതി ഉപയോഗിക്കുന്നത് 10 വയസുള്ള സ്വന്തം മകനെ

അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാത്രം ബ്രോഡ് കാസ്റ്റിംഗ് അവകാശമുള്ള ചാനലുകൾ neeplay, mhdtworld വെബ്സൈറ്റ്കളിലൂടെ പ്രചരിപ്പിച്ച അഡ്മിൻ മാരെ പിടികൂടി എന്നതാണ്. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതികളെ പിടികൂടിയത്. Neeplay വെബ്സൈറ്റ് അഡ്മിൻ ഷിബിൻ (38) മലപ്പുറം ആനക്കയത്തു നിന്നും, mhdtworld വെബ്സൈറ്റ് അഡ്മിൻ മുഹമ്മദ്‌ ഷെഫിൻസ് (32) നെ പെരുമ്പാവൂർ അറക്കപ്പടിയിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്. ഈ വെബ്സൈറ്റുകളിൽ കൂടി നിരവധി കാഴ്ചക്കാരെ കിട്ടിയിരുന്ന പ്രതികൾക്ക് ലക്ഷക്കണക്കിന് രൂപയാണ് മാസം വരുമാനം ലഭിച്ചിരുന്നത്. Star india ഗ്രൂപ്പിന് കാഴ്ച്ചക്കാർ കുറയുന്നതോടെ കോടി കണക്കിന് രൂപയുടെ നഷ്ടം ആണ് ഉണ്ടായിരുന്നത്. ഈ വെബ്സൈറ്റ് വഴി ചാനൽ ബ്രോഡ്കാസ്റ്റിംഗ് നടത്തുന്നതിലൂടെയാണ് വലിയ നഷ്ടം സ്റ്റാർ ഇന്ത്യ ​ഗ്രൂപ്പിനുമുണ്ടായത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശാനുസരണം കൊച്ചി സിറ്റി ഡി സി പിയുടെ നേത്രത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സന്തോഷ്‌ പി ആർ, എസ് ഐ ബാബു എൻ ആർ, എ എസ് ഐ ശ്യാം, എ എസ് ഐ  ​ഗിരീഷ്, എസ് സി പി ഒ അജിത് രാജ്, നിഖിൽ ജോർജ്, അജിത് ബാലചന്ദ്രൻ, സി പി ഒ ബിന്തോഷ്, സി പി ഒ ഷറഫ്, സി പി ഒ ആൽഫിറ്റ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

തട്ടിപ്പിന്റെ 'ഹൈടെക് വേർഷൻ' ഇങ്ങ് കേരളത്തിലും; സ്റ്റാർ ഇന്ത്യ കമ്പനിയെ വരെ പറ്റിച്ചു, 2 പേ‍ർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ