ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി രണ്ട് വർഷത്തിനു ശേഷം തൂങ്ങിമരിച്ച നിലയിൽ

Published : Apr 16, 2023, 06:06 AM IST
ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി രണ്ട് വർഷത്തിനു ശേഷം തൂങ്ങിമരിച്ച നിലയിൽ

Synopsis

കുന്നത്തുകാൽ അരുവിയോട് സ്വദേശി വർഗ്ഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

തിരുവനന്തപുരം: ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുകാൽ അരുവിയോട് സ്വദേശി വർഗ്ഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

വർഗീസിനെ സെബാസ്റ്റ്യൻ രണ്ട് വർഷം മുൻപാണ് കൊലപ്പെടുത്തിയത്. അയൽവാസികളായിരുന്ന ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് സെബാസ്റ്റ്യൻ പെട്രോൾ ബോംബ് തയ്യാറാക്കി വർഗീസിന്റെ വീട്ടിലേക്ക് എറിയുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ച് വർഗീസിന്റെ ദേഹത്ത് തീ ആളിപ്പടർന്നു. മാരകമായി പരിക്കേറ്റ വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സെബാസ്റ്റ്യന്റെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also: കൊയിലാണ്ടിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി