ബീവറേജിൽ നിന്ന് മദ്യം വാങ്ങാൻ പേഴ്സിൽ നിന്ന് പണം എടുത്ത് എണ്ണവെ തട്ടിപ്പറിച്ച് ഓടി, പ്രതിയെ പൊലീസ് പിടികൂടി

Published : Jul 03, 2024, 10:04 PM IST
ബീവറേജിൽ നിന്ന് മദ്യം വാങ്ങാൻ പേഴ്സിൽ നിന്ന് പണം എടുത്ത് എണ്ണവെ തട്ടിപ്പറിച്ച് ഓടി, പ്രതിയെ പൊലീസ് പിടികൂടി

Synopsis

1200 രൂപയാണ് ഇയാൾ വിജിത്തിൽ നിന്നും തട്ടിയെടുത്തത്

ഹരിപ്പാട്: ബീവറേജ് കോർപ്പറേഷനിൽ മദ്യം വാങ്ങാൻ എത്തിയ ആളുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത പ്രതി പിടിയിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്ക്  ശ്രുതി ഭവനത്തിൽ സുധീഷിനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ബീവറേജിൽ മദ്യം വാങ്ങാൻ എത്തിയ പള്ളിപ്പാട് സ്വദേശിയായ വിജിത്ത് പേഴ്സിൽ നിന്നും പണം എടുത്ത് എണ്ണി കൊണ്ടിരിക്കുന്നതിനിടയിൽ സുധീഷ് പണം തട്ടിയെടുത്ത് ഓടിക്കളയുകയായിരുന്നു. 1200 രൂപയാണ് ഇയാൾ വിജിത്തിൽ നിന്നും തട്ടിയെടുത്തത്. തുടർന്ന്  വിജിത്ത് ഹരിപ്പാട് പോലീസിൽ പരാതി നൽകുകയായിരുന്നു.

കെഎൽ 10 എഇ 6026, ഓട്ടോറിക്ഷയിൽ 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ, രഹസ്യവിവരത്തിൽ പരിശോധന, 12 കിലോ കഞ്ചാവടക്കം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും