സൈഡ് നൽകിയില്ല, ആലപ്പുഴയിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ

Published : Oct 01, 2024, 02:49 PM IST
സൈഡ് നൽകിയില്ല, ആലപ്പുഴയിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ

Synopsis

ഇന്നലെ വൈകിട്ടായിരുന്നു ആലപ്പുഴ നോർത്ത് പോലീസിന്റെ വാഹനത്തിന് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞത്. 

ആലപ്പുഴ: ആലപ്പുഴയിൽ പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ തോണ്ടൻകുളങ്ങര സ്വദേശി ശ്യാം ഐക്കനാട് (35) എന്ന തമ്പിയാണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു ആലപ്പുഴ നോർത്ത് പോലീസിന്റെ വാഹനത്തിന് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞത്. വാഹനത്തിന്റെ മിറർ ചില്ല് ഉടഞ്ഞു. ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പോലിസ് വാഹനം സൈഡ് തരാത്തതിനാലാണ് കല്ലെറിഞ്ഞതെന്നാണ് പിടിയിലായ ശ്യാം പോലീസിനോട്‌ പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന ആൾക്കെതിരെ അന്വേഷണം തുടരുകയാണ്. അതേസമയം ഇന്നലെ കോടതി വളപ്പിൽ മറ്റു വാഹനങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. മൂന്ന് വാഹനങ്ങളുടെ ചില്ലുകളാണ് കല്ലെറിഞ്ഞുടച്ച നിലയിൽ കണ്ടെത്തിയത്. പിടിയിലായ ശ്യാമിനെ പോലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ