എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗം (NICU) ഫെബ്രുവരി 9 മുതൽ 14 വരെ താൽക്കാലികമായി അടച്ചിടും. അടിയന്തിര അറ്റകുറ്റപ്പണികൾക്കായാണ് ഇത്. ഈ കാലയളവിൽ സമീപ ആശുപത്രികളിൽ നിന്നുള്ള റെഫറലുകൾ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗം (NICU) അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 14 വരെ താൽകാലികമായി പ്രവർത്തിക്കുന്നതല്ലെന്ന് അറിയിപ്പ്. സമീപ ആശുപത്രികളിൽ നിന്നും മാസം തികയാതെ ജനിക്കുന്ന നവജാത ശിശുക്കളുടെയും, മറ്റ് റെഫറലുകളും ഈ കാലയളവിൽ ഒഴിവാക്കും. പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അഭ്യർത്ഥിച്ചു.


