കോടതി പരിസരത്ത് നിന്നും പോലീസിനെ കബളിപ്പിച്ച് മുങ്ങി, പ്രതി പിടിയില്‍

Published : May 08, 2026, 10:31 PM IST
Accused

Synopsis

ഏപ്രില്‍ പതിമൂന്നിനാണ് ഇയാള്‍ മാനന്തവാടി കോടതി പരിസരത്ത് നിന്നും രക്ഷപ്പെട്ടത്.

മാനന്തവാടി: പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിലായി. മാനന്തവാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി രണ്ടേനാല്‍ കാരക്കുനി ചെറുവയല്‍ ഉന്നതി ബാബു (28) വിനെയാണ് പിടികൂടിയത്. ഏപ്രില്‍ പതിമൂന്നിനാണ് ഇയാള്‍ മാനന്തവാടി കോടതി പരിസരത്ത് നിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നു. അന്ന് മുതല്‍ ബാബുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇയാളുടെ ഉന്നതിയില്‍ തന്നെയുള്ള അനിയന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടെയാണ് പ്രതിയെ വീണ്ടും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ റിമാന്‍ഡ് ചെയ്തു.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചാലക്കുടി പഴയപാലം വീണ്ടും അടയ്ക്കുന്നു; ദേശീയപാതയില്‍ ഗതാഗത കുരുക്കിന് സാധ്യത
വയനാട്ടില്‍ അങ്ങിങ്ങായി വിഡി സതീശന് വേണ്ടി ഫ്ലക്‌സ് ബോര്‍ഡുകള്‍, കല്‍പ്പറ്റയില്‍ നാളെ പ്രതിഷേധ പ്രകടനം?