
തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലെ വലക്കഴയില്‍ ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതി അറസ്റ്റില്‍. എടത്തിരുത്തി മുനയം കോഴിപറമ്പില്‍ വീട്ടില്‍ പ്രണവ് (30) ആണ് കാട്ടൂര്‍ പൊലീസിന്റെ പിടിയിലായത്. അഞ്ച് മാസം മുന്‍പ് നടന്ന സംഭവത്തില്‍ വലക്കഴ സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെയും ഡി വൈ എസ് പി സുമേഷിന്റെയും നിര്‍ദ്ദേശ പ്രകാരം കാട്ടൂര്‍ സബ് ഇന്‍സ്പെക്ടര്‍ രമ്യ കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള കാട്ടൂര്‍ സ്‌ക്വാഡ് പിടികൂടിയത്.
പ്രതി സുഹൃത്തുക്കളുമൊത്ത് ചിറക്കല്‍ ബാറില്‍ മദ്യപിക്കാന്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കാട്ടൂര്‍ സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി ജി ധനേഷ്, ശ്യാം എന്നിവര്‍ തന്ത്രപൂര്‍വ്വം കീഴടക്കുകയായിരുന്നു. പ്രതി നിലവില്‍ കാപ്പ ശിക്ഷ കഴിഞ്ഞു ഇറങ്ങിയതാണ്. കൈപ്പമംഗലം, കാട്ടൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. എസ് ഐ ബാബു ജോര്‍ജ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജയന്‍, കിരണ്‍, ജിതേഷ്, അഭിലാഷ്, ധനേഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ ഫെബിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam