54 കാരന്‍റെ ക്രൂരത 15 കാരി ഡോക്ടറോട് വെളിപ്പെടുത്തി, പിന്നാലെ ഡോക്ടർ പൊലീസിനെ അറിയിച്ചു; പ്രതി പിടയിൽ

Published : Sep 26, 2024, 10:40 PM IST
54 കാരന്‍റെ ക്രൂരത 15 കാരി ഡോക്ടറോട് വെളിപ്പെടുത്തി, പിന്നാലെ ഡോക്ടർ പൊലീസിനെ അറിയിച്ചു; പ്രതി പിടയിൽ

Synopsis

2024 ജൂൺ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

മാന്നാർ: ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ. മാന്നാർ വിഷവർശേരിക്കര ഇടയിലെത്തറ വീട്ടിൽ അച്യുതൻ എന്ന് വിളിക്കുന്ന പൊടിയനെ (54) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധു വീട്ടിലേക്ക് പോയ പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചു കയറ്റിയ ശേഷം കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. 2024 ജൂൺ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

'ഇന്നോവ, മാഷാ അള്ള', പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ

കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റവും മാനസിക ബുദ്ധിമുട്ടും ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കൾ കുട്ടിയെ കൗണ്‍സിലിംഗിന് കൊണ്ടുപോയിരുന്നു. കൗൺസിലിംഗ് നടത്തിയ ഡോക്ടറോടാണ് കുട്ടി വിവരങ്ങൾ പറഞ്ഞത്. ഡോക്ടറാണ് പൊലീസിൽ വിവരം അറിയിച്ചത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷ്, എസ് ഐ ഗിരീഷ്, ഗ്രേഡ് എസ് ഐ സുദീപ്, സി പി ഒ മാരായ ഹരിപ്രസാദ്, നിസാം എന്നിവർ ചേർന്ന് വീടിന്റെ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

'രാഹുൽ ഗാന്ധിയോട് ഭയങ്കര ബഹുമാനം', രാഹുലിനെതിരായ ഡിഎൻഎ പരാമർശത്തിന്‍റെ കാരണവും പറഞ്ഞ് അൻവർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു