പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ, തേടി ഇറങ്ങിയ പൊലീസിന് മുന്നിൽ പ്രതി, ഓടി രക്ഷപ്പെടാൻ ശ്രമം, ഒടുവിൽ പിടിയിൽ

Published : May 13, 2024, 01:06 PM IST
പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ, തേടി ഇറങ്ങിയ പൊലീസിന് മുന്നിൽ പ്രതി, ഓടി രക്ഷപ്പെടാൻ ശ്രമം, ഒടുവിൽ പിടിയിൽ

Synopsis

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. വടക്കേക്കാട് നാലാംകല്ല് കുന്നനയിൽ ഷക്കീറിനെയാണ് ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സി സുന്ദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 

വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023 സെപ്തംബർ 19-ന് പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത  കേസ്സിലാണ് അറസ്റ്റ്, പീഡനത്തിനിരയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അതിജീവിതയുടെ പരാതിയിൽ വടക്കേക്കാട് പൊലീസ് പോക്സോ ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷക്കീർ ഒളിവിൽ പോവുകയായിരുന്നു. 

തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സി സുന്ദരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. കൊലപാതകശ്രമം, പോക്സോ, കഞ്ചാവ് കേസുകളിൽ പ്രതിയായ ഷെക്കീർ പാലക്കാട് ജില്ലയിലെ അഗളി നരസിംഹമുക്ക് ഊരിൽ ഒളിവിൽ കഴിഞ്ഞുവരുന്നതായി ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർക്ക് രഹസ്യവിവരം ലഭിച്ചു. 

ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം അഗളിയിൽ എത്തുകയും, പ്രതി ഒളിവിൽ കഴിഞ്ഞ വീട് വളയുകയും ചെയ്തു. പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായി സംഘം പിടികൂടുകയുമായിരുന്നു. സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സീനിയർ സിപിഒ ഹംദ്,സിപിഒ മെൽവിൻ മൈക്കിൾ അഗളി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ കൃഷ്ണദാസ്, എഎസ്ഐ സുന്ദരി, എഎസ്ഐ ദേവസ്സി, സിപിഒ അഭിലാഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. 

കരമന അഖിൽ വധക്കേസ്: മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം