മലപ്പുറത്ത് എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും എംഡിഎംഎയുമായി അറസ്റ്റിൽ

Published : Feb 28, 2025, 11:04 AM IST
മലപ്പുറത്ത് എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും എംഡിഎംഎയുമായി അറസ്റ്റിൽ

Synopsis

പിന്നീട് 48 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് വീണ്ടും എംഡിഎംഎയുമായി  അറസ്റ്റിലാവുകയായിരുന്നു. 17 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിക്കെതിരെ വഴിക്കടവ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. 

മലപ്പുറം: എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും എംഡിഎംഎയുമായി അറസ്റ്റിൽ. 4.4 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കരുളായി സ്വദേശി കൊളപ്പറ്റ റംസാനെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിൽ 10 ഗ്രാം എംഡിഎംഎയുമായി റംസാനെ എക്സൈസ് പിടികൂടിയിരുന്നു. പിന്നീട് 48 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് വീണ്ടും എംഡിഎംഎയുമായി  അറസ്റ്റിലാവുകയായിരുന്നു. 17 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിക്കെതിരെ വഴിക്കടവ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ ഗ്രാമിന് 3000 രൂപ നിരക്കിലാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്.

'എടാ തീർന്നിട്ടില്ല, ഞാൻ തുടങ്ങീട്ടേ ഉള്ളൂ, ചെക്കൻ പൊളി മൂഡിൽ'; നിവിൻ പോളി ശരിക്കും രണ്ടും കൽപ്പിച്ചാ..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു