
ചെറുതോണി: ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശി ലൈജുവിന് ആക്രണത്തിൽ പരുക്കേറ്റു. രാത്രി പതിനൊന്നു മണിയോടെ മെഡിക്കൽ ഷോപ്പ് അടച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ലൈജുവിൻറെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയിൽ വച്ച് ബൈക്കിലെത്തിയ രണ്ടു പേർ കാർ തടഞ്ഞു നിർത്തിയ ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു.
മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിന് ഉൾപ്പെടെ പരുക്കേറ്റതിനാൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് ഇടുക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയവരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Read More : അതിർത്തി തർക്കം, വാക്കേറ്റം; 9 വർഷം മുമ്പ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി, അച്ഛനും മകനും ജീവപര്യന്തം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam